നരേന്ദ്ര മോഡിയെക്കാള്‍ വലിയ അനാക്കോണ്ടയില്ലെന്ന് ആന്ധ്രപ്രദേശ് മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

നരേന്ദ്ര മോഡിയെക്കാള്‍ വലിയ അനാക്കോണ്ടയില്ലെന്ന് ആന്ധ്രപ്രദേശ് മന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അനാക്കോണ്ടയെന്ന് വിളിച്ച് ആന്ധ്രാപാദേശ് ധനകാര്യമന്ത്രി യനമല രാമ കൃഷ്ണുഡു. ആര്‍ബിഐയെയും സിബിഐയെയും വിഴുങ്ങുന്ന മോദിയെക്കാള്‍ വലിയ അനാക്കോണ്ടയുണ്ടോ എന്ന് കൃഷ്ണഗുഡു ചോദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം മോഡിയെ പരിഹസിച്ചത്.

'നരേന്ദ്രമോഡിയെക്കാള്‍ വലിയ അനാക്കോണ്ടയുണ്ടോ എല്ലാ സ്ഥാപനങ്ങളെയും വിഴുങ്ങുന്ന അനാക്കോണ്ട തന്നെയാണ് അദ്ദേഹം. സിബിഐ ആര്‍ബിഐ മുതലായ സ്ഥാപനങ്ങളെ അദ്ദേഹം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്' -കൃഷ്ണുഡു ട്വീറ്റ് ചെയ്തിരുന്നു.

ഇതാദ്യമായല്ല നരേന്ദ്ര മോഡിയെ രാഷ്ട്രീയ നേതാക്കള്‍ മറ്റ് പേരുകളോട് ഉപമിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി കഴിഞ്ഞ ദിവസമണ് അദ്ദേഹത്തെ ശിവലിംഗത്തിലിരിക്കുന്ന തേളായി താരതമ്യപ്പെടുത്തിയത്. കൈകൊണ്ട് അതിനെ നീക്കം ചെയ്യാന്‍ കഴിയില്ലെന്നും ചെരുപ്പെടുത്ത് അടിയ്ക്കാനെ കഴിയുകയുള്ളുവെന്നും തരൂര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ മോഡിയെ ഡെങ്കിപ്പനി പരത്തുന്ന കൊതുകായും ഉപമിച്ചിരുന്നു. കൊതുകിനെ ഉപയോഗിച്ചു നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ നരേന്ദ്ര മോഡിയെ മറ്റ് പേരുകള്‍ വിളിച്ച് അധിക്ഷേപിക്കുന്നതിനെതിരെ കേന്ദ്ര മന്ത്രി മുക്തര്‍ അബ്ബാസ് രംഗത്തു വന്നിരുന്നു. മോഡിയെ അധിക്ഷേപിക്കുക എന്നുള്ളത് ഇപ്പോള്‍ ഒരു മത്സരമായിരിക്കുകയാണെന്നും എന്നാല്‍ ഈ പരിഹാസങ്ങളെല്ലാം അദ്ദേഹത്തെ കൂടുതല്‍ ശക്തനാക്കുകയാണെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്.



from mangalam.com https://ift.tt/2zuAWZB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages