മിതാലിയെ പുറത്താക്കും മുന്‍പ് പൊവാറിന് മുംബൈയില്‍ നിന്നൊരു ഫോണ്‍ കോള്‍! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 30, 2018

മിതാലിയെ പുറത്താക്കും മുന്‍പ് പൊവാറിന് മുംബൈയില്‍ നിന്നൊരു ഫോണ്‍ കോള്‍!

ന്യൂഡൽഹി: മിതാലി രാജിനെ ട്വന്റി 20 ലോകകപ്പ് സെമിയിൽ പുറത്തിരുത്തിയ നടപടിയെ തുടർന്ന് വനിതാ ടീം പരിശീലകൻ രമേഷ് പൊവാറിന് ചുമതല നീട്ടിനൽകിയേക്കില്ലെന്നു സൂചന. ടീമിന്റെ താൽക്കാലിക പരിശീലകനായിരുന്നു പൊവാർ. പൊവാറും ബി.സി.സി.ഐയുമായുള്ള കരാർ വെള്ളിയാഴ്ച അവസാനിക്കും. ഈ സാഹചര്യത്തിലാണ് പൊവാർ പുറത്തേക്കെന്ന അഭ്യൂഹം ശക്തമാകുന്നത്. മാത്രമല്ല മിതാലിയെ പുറത്താക്കും മുൻപ് പൊവാറിന് ബി.സി.സി.ഐയിൽ ഏറെ സ്വാധീനമുള്ള ഒരു ഉന്നതന്റെ ഫോൺ കോൾ ലഭിച്ചിരുന്നു. ഇയാളുടെ ഇടപെടലിനെ തുടർന്നാണ് മിതാലിയെ പുറത്തിരുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ബി.സി.സി.ഐ അധികൃതർ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിൽ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ അർധസെഞ്ചുറി നേടിയ മിതാലിയെ ഈ ഉന്നതന്റെ സമ്മർദത്തിനു വഴങ്ങി പുറത്തിരുത്തിയത് ബി.സി.സി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്. മിതാലിയെ കളിപ്പിക്കാതിരിക്കാനുള്ള ഈ സമ്മർദത്തെ ചെറുക്കാൻ പരിശീലകൻ ശ്രമിക്കാതിരുന്നതിലും ബി.സി.സി.ഐയ്ക്ക് അതൃപ്തിയുണ്ട്. ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രിയും ജി.എം സബാ കരീമും വിളിച്ച യോഗത്തിൽ മിതാലിയെ ഓപ്പണർ സ്ഥാനത്തുനിന്ന് മധ്യനിരയിലേക്കു മാറ്റിയതിനും സെമി ഫൈനൽ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനും കൃത്യമായ കാരണം വ്യക്തമാക്കാൻ പൊവാറിനായിട്ടില്ലെന്നാണ് റിപ്പോർട്ട്. പരിശീലകനെന്ന നിലയിൽ തീരുമാനമെടുക്കുമ്പോൾ പൊവാർ മിതാലിയുമായി സംസാരിക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ലെന്നും ബി.സി.സി.ഐ ചൂണ്ടിക്കാട്ടി. എന്നാൽ പൊവാറിനെ കുറിച്ച് ടീമിനുള്ളിൽ മികച്ച അഭിപ്രായമാണുള്ളത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഭൂരിഭാഗം ടീം അംഗങ്ങളും പൊവാറിന്റെ പരിശീലന രീതികളെ പിന്തുണയ്ക്കുന്നവരാണ്. Content Highlights: ramesh powar may pay price for mithali raj face off


from mathrubhumi.latestnews.rssfeed https://ift.tt/2RtYfuJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages