അഴിമതി ആരോപണം: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ക്ക് മുമ്പാകെ ഹാജരായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

അഴിമതി ആരോപണം: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ക്ക് മുമ്പാകെ ഹാജരായി

ന്യുഡല്‍ഹി: സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉന്നയിച്ച അഴിമതി ആരോപണത്തില്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ (സിവിസി)തുടര്‍ച്ചയായ രണ്ടാം ദിവസവും വിസ്തരിച്ചു. സിവിസി അധ്യക്ഷന്‍ ചൗധരി കമ്മീഷണര്‍മാരായ ശരദ് കുമാര്‍, ടി.എം ബാഷിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിക്കു മുമ്പാകെയാണ് അലോക് വര്‍മ്മ ഹാജരായത്.

ഇന്നലെ വര്‍മ്മയ്‌ക്കൊപ്പം രാകേഷ് അസ്താനയും ചൗധരിയെ സന്ദര്‍ശിച്ചിരുന്നു. ഇരുവര്‍ക്കുമെതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനായിരുന്നു കൂടിക്കാഴ്ച.

ഇരുവര്‍ക്കുമെതിരായ കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പുര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ഒക്‌ടോബര്‍ 26ന് സിവിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുന്‍ സിുപ്രീം കോടതി ജഡ്ജി എ.കെ പട്‌നായികിന്റെ മേല്‍നോട്ടത്തിലാണ് സിവിസിയുടെ അന്വേഷണം നടക്കുന്നത്. സിബിഐയും കേന്ദ്രസര്‍ക്കാരും പത്തു ദിവസത്തിനകം സിവിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയും ജസ്റ്റീസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ മാസം 12ന് ഹര്‍ജി വീണ്ടും പരിഗണിക്കുന്നുണ്ട്.

അലോക് വര്‍മ്മയെ അവധിയില്‍ വിട്ടുകൊണ്ട് സിവിസിയും കേന്ദ്രസര്‍ക്കാരും നടത്തിയ ഉത്തരവ് നിയമാനുസൃതമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫാലി നരിമാന്‍ ചൂണ്ടിക്കാട്ടിയത്.



from mangalam.com https://ift.tt/2zC3Abu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages