വടക്കേക്കാട്(തൃശൂര്‍): കുടുംബവഴക്കിനിടെ കൈക്കോട്ട് കൊണ്ടുള്ള അടിയേറ്റ് നാലുവയസുകാരിക്കു ദാരുണാന്ത്യം. ഏടപ്പാള്‍ അണ്ണകൊമ്പാട്ട് താഴത്തെപീടികയി ല്‍ ജിതേഷ്-നിത്യ ദമ്പതികളുടെ മകള്‍ ആദിലക്ഷ്മിയാണു മരിച്ചത്.
സംഭവത്തില്‍ നിത്യയുടെ അച്ഛന്‍ ചെറ്റിയാട്ടിപറമ്പില്‍ ചന്ദ്രന്‍, സഹോദരന്‍, കൃഷ്ണന്‍കുട്ടി, ചന്ദ്രന്റെ മകന്‍ നിഖില്‍, കൃഷ്ണന്‍കുട്ടിയുടെ മകന്‍ പ്രവീണ്‍, ചന്ദ്രന്റെ മറ്റൊരു സഹോദരന്റെ മകനായ സുമേഷ് എന്നിവരുടെ പേരില്‍ പോലീസ് കേസെടുത്തു.
തൃശൂര്‍ വൈലത്തൂര്‍ കച്ചേരിപ്പടിയില്‍ ബുധനാഴ്ച രാത്രി 11 മണിയോടെ ചന്ദ്രന്റെ വീട്ടുമുറ്റത്തുവെച്ചാണ് ആദിലക്ഷ്മിക്ക് വെട്ടേറ്റത്. അമ്മ നിത്യ മഞ്ഞപ്പിത്തം പിടിപെട്ട് മൂന്നുവര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് അമ്മയുടെ മാതാപിതാക്കാളായ ചന്ദ്രന്റെയും ലതയുടെയും കൂടെ അമ്മയുടെ വീടായ വൈലത്തൂര്‍ ചെറ്റാട്ടുപറമ്പിലാണ് ആദിലക്ഷ്മി താമസിച്ചിരുന്നത്. ചന്ദ്രനും ഭാര്യ ലതയും തമ്മില്‍ കലഹം പതിവാണ്. സംഭവദിവസം രാത്രിയും വഴക്കുണ്ടാക്കി.
കഴിഞ്ഞമാസം ലതയുടെ സഹോദരപുത്രന്റെ വിവാഹം നടന്നിരുന്നു. വീട്ടുകാര്‍ അറിയാതെ നടന്ന വിവാഹത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തതും താമസിക്കാന്‍ സൗകര്യം ഒരുക്കിയതും ചന്ദ്രനും കൃഷ്ണന്‍കുട്ടിയുമാണെന്ന് ലതയുടെ വീട്ടുകാര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഈ സംഭവത്തെത്തുടര്‍ന്ന് ലതയുടെ വീട്ടുകാര്‍ക്ക് ഉണ്ടായ വൈരാഗ്യമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഇക്കാര്യം പറഞ്ഞ് ചന്ദ്രനും ലതയും വഴക്ക് തുടങ്ങിയതും ലത, വീട്ടുകാരെ വിളിച്ചുവരുത്തി. ചന്ദ്രന്റെ വീട്ടിലേക്ക് എത്തിയ ലതയുടെ സഹോദരനും സംഘവും ചന്ദ്രന്റെ വീട്ടുകാരുമായി ഏറ്റുമുട്ടി.
ചന്ദ്രനൊപ്പം മക്കളും സഹോദരന്റെ മകനുമെല്ലാം പങ്കുചേര്‍ന്നതോടെ വലിയ സംഘര്‍ഷമായി മാറി. പട്ടികയും പൈപ്പും വീട്ടുസാധങ്ങളും ഉപയോഗിച്ചാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. ഇതിനിടെ ആദിലക്ഷ്മി ലതയുടെ അരികിലുണ്ടായിരുന്നു.
സംഘര്‍ഷത്തിനിടെ കൈക്കോട്ട് എടുത്ത് വീശിയപ്പോള്‍ ലതയുടെ കൈയിലിരുന്ന ആദിലക്ഷ്മിയുടെ തലയില്‍ കൊള്ളുകയായിരുന്നു. ഉടന്‍തന്നെ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കേക്കാട് എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സംഭവത്തിലുള്‍പ്പെട്ടെ മുഴുവന്‍ പേരെയും കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്താന്‍ ഉപയോഗിച്ച സാധനങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പരിക്കേറ്റ മൂന്നുപേര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ആദിലക്ഷ്മിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് വടക്കേക്കാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ചന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടി(46), വെട്ടിശേരി സോമന്‍(40) എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. മമ്മിയൂര്‍ എല്‍.എഫ്. സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനിയായിരുന്നു ആദിലക്ഷ്മി.
from mangalam.com https://ift.tt/2RLepj0
via IFTTT
No comments:
Post a Comment