ഷാർജ: ശബരിമല വിഷയത്തിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിയുടെ അഭിപ്രായത്തിനോടാണ് തനിക്ക് യോജിപ്പെന്ന് കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ എം.എൽ.എ. പറഞ്ഞു. ഇൻകാസ് ഷാർജ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രശ്നത്തെ അടിസ്ഥാനമാക്കി കോൺഗ്രസ് നടത്തുന്ന ജാഥകൾക്ക് വിശ്വാസസംരക്ഷണ ജാഥ എന്ന പേരിനുപകരം രാഷ്ട്രീയപ്രചാരണ ജാഥ എന്നായിരുന്നു വേണ്ടത്. വിശ്വാസസംരക്ഷണ ജാഥ എന്നപേരും ബി.ജെ.പി.യുടെ നാമജപവുമൊക്കെ ജനം ഒരേപോലെയാണ് കാണുക. ശബരിമലയിൽ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ആർ.എസ്.എസ്. സംഘത്തിന് അഴിഞ്ഞാടാൻ സർക്കാർ ഒത്താശചെയ്തുകൊടുക്കുകയായിരുന്നെന്ന് സതീശൻ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ ചില നേതാക്കളോടുള്ള ആരാധന കാരണം മറ്റു നേതാക്കളെ തെറിപറയരുതെന്ന് പ്രവർത്തകരോടായി സതീശൻ ഓർമിപ്പിച്ചു. അത്തരം നിലപാടുകൾ കോൺഗ്രസിന് ക്ഷീണമാണ് ഉണ്ടാക്കുകയെന്ന് തിരിച്ചറിയണം. ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.യിലേക്ക് പോവുകയാണെന്ന് സാമൂഹികമാധ്യമങ്ങൾ കിംവദന്തി പ്രചരിപ്പിക്കുമ്പോൾ ‘തങ്ങൾ പോകില്ല’ എന്ന് പത്രസമ്മേളനം വിളിച്ചു മറുപടി പറയേണ്ട കാര്യമില്ലെന്നും കെ. സുധാകരനെ ഉദ്ദേശിച്ചുകൊണ്ട് സതീശൻ പറഞ്ഞു. അഡ്വ. വൈ.എ. റഹീം അധ്യക്ഷതവഹിച്ചു. ഇൻകാസ് യു.എ.ഇ. പ്രസിഡന്റ് വി. മഹാദേവൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. നിർവാഹക സമിതി അംഗം എം.പി. ഉണ്ണിക്കൃഷ്ണന് പുന്നക്കൻ മുഹമ്മദാലി ഉപഹാരം നൽകി. ഇ.പി. ജോൺസൺ പ്രസംഗിച്ചു. വി. നാരായണൻ നായർ സ്വാഗതവും മാത്യു ജോൺ നന്ദിയും പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2B36N5C
via
IFTTT
No comments:
Post a Comment