ശബരിമല ചവിട്ടാന്‍ സംരക്ഷണം തേടി യുവതികള്‍ ഹൈക്കോടതിയില്‍; ഹര്‍ജി ഇന്നുതന്നെ പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

ശബരിമല ചവിട്ടാന്‍ സംരക്ഷണം തേടി യുവതികള്‍ ഹൈക്കോടതിയില്‍; ഹര്‍ജി ഇന്നുതന്നെ പരിഗണിക്കും

പത്തനംതിട്ട : ശബരിമല പ്രവേശനത്തിന് സംരക്ഷണം നല്‍കാന്‍ പോലീസിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് യുവതികള്‍ ഹൈക്കോടതയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഉച്ചയ്ക്കു ശേഷം ഹര്‍ജി കോടതി ഹര്‍ജി പരിഗണിക്കും. നേരത്തെ ശബരിമല ചവിട്ടാന്‍ ശ്രമിച്ച യുവതികള്‍ക്ക് ഉണ്ടായ ദുരനുഭവങ്ങളും തൃപ്തി ദേശായിയെ തടഞ്ഞത് ഉള്‍പ്പെടെയുള്ള വിവരങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ശബരിമലയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാന്‍ എല്ലാവരും സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് സ്വകാര്യ താത്പര്യങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം കയ്യിലെടുക്കരുതെന്ന് കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. ശബരിമല വിജയത്തില്‍ സത്യവാങ്മൂലം ഇന്നലെ സമര്‍പ്പിക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു.

പതിനൊന്നാം മണിക്കൂറില്‍ സമര്‍പ്പിച്ചാല്‍ സത്യവാങ്മൂലം എങ്ങനെ പരിശോധിക്കുമെന്ന് കോടതി ചോദിച്ചു. രേഖകള്‍ കിട്ടാന്‍ കാലതാമസം നേരിട്ടതാണ് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.



from mangalam.com https://ift.tt/2Agu2Yr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages