മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയയാളെ പിതാവ് കൊലപ്പെടുത്തി. പിതാവ് കൈയ്യില്‍ കരുതിയിരുന്ന കോടാലിക്ക് മകളെ അപമാനിച്ചയാളെ വെട്ടിക്കൊല്ലുകയായിരുന്നു. ഒരുമാസം നീണ്ട് നിന്ന അന്വേഷണത്തിനൊടുവില്‍ ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കോടാലിക്ക് വെട്ടേറ്റ നിലയില്‍ മൃതദേഹം പോലീസ് കണ്ടെത്തിയത്.
മൃതദേഹം തിരിച്ചറിയാനായി പോലീസിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് തിരിച്ചറിയാനായി പോലീസ് പരസ്യം നല്‍കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയും ചെയ്തു. ഇതിനിടെ മൃതദേഹം സുഹാസ് ദോണ്ഡെ(38) എന്നയാളുടേതാണെന്ന് ഒരാള്‍ പോലീസിനെ അറിയിച്ചു. കോളിവാഡ സ്വദേശിയായ സുഹാസിനെ ഒക്ടോബര്‍ 16 മുതലാണ് കാണാതാവുന്നത്.
പിന്നീട് പോലീസ് ഇയാളുടെ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് ആരിഫ് ഖാസിയിലേക്ക് അന്വേഷണം എത്തുന്നത്. ഇരുവരും ഒരേ പ്രദേശത്താണ് താമസിക്കുന്നത്. ആരിഫിന്റെ മകളുടെ നഗ്‌ന ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തിയിരുന്നു. ഇത് മനസിലാക്കിയ ആരിഫ് ഇയാളെ കൊലപ്പെടുത്താന്‍ നിശ്ചയിച്ചു. ഒക്ടോബര്‍ 16ന് സുഹാസിന്റെ അത്താഴത്തില്‍ ആരിഫ് ഉറക്കഗുളിക ചേര്‍ത്തു. തുടര്‍ന്ന് ഇയാളെ കാറില്‍ വനമ്പ്രദേശത്ത് കൊണ്ടു പോയി കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആരിഫിനെ സഹായിച്ച മറ്റൊരു പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു.
from mangalam.com https://ift.tt/2FKZqV5
via IFTTT
No comments:
Post a Comment