ന്യൂഡൽഹി ശബരിമലയിൽ സ്ത്രീ പ്രവേശത്തിനെതിരായല്ല, യുവതീ പ്രവേശത്തിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ഇത് സംബന്ധിച്ച് ജനുവരി 22ന് സുപ്രീം കോടതിയുടെ അന്തിമ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരൻ പിള്ള ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ സ്ഥിതി വളരെ ദൗർഭാഗ്യകരമാണെന്നും സർക്കാർ പോലീസുകാരെ കയറൂരിവിട്ടിരിക്കുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. യതീഷ് ചന്ദ്രയുടെ നടപടിയെ ബിജെപി അപലപിക്കുന്നു. അദ്ദേഹത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുൾപ്പെടെ പരാതി നൽകും - പിള്ള വ്യക്തമാക്കി. കെ. സുരേന്ദ്രനെതിരെ കള്ളക്കേസ് ചമച്ചിരിക്കുകയാണ്. പത്തോളം കേസുകൾ പുതിയതായി കൊണ്ടുവരാൻ ശ്രമിക്കുന്നതായി അറിയുന്നു. ബിജെപി നേതാക്കളെ നിശബ്ദരാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ച പിള്ള സുരേന്ദ്രൻ ഒറ്റയ്ക്കല്ലെന്നും നിയമാനുസൃതമായി പോരാടുമെന്നും കൂട്ടിച്ചേർത്തു. Content Highlights:Sabarimala Women Entry, PS Sreedharan Pillai, K, Surendran, Yatheesh Chandra IPS
from mathrubhumi.latestnews.rssfeed https://ift.tt/2QiiyO2
via
IFTTT
No comments:
Post a Comment