പി.മോഹനനെതിരേയുള്ള വധശ്രമ കേസ്;ആർ.എസ്.എസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

പി.മോഹനനെതിരേയുള്ള വധശ്രമ കേസ്;ആർ.എസ്.എസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ

കോഴിക്കോട് : സി.പി.എം കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിനു നേരേ ബോംബെറിയുകയും ജില്ലാസെക്രട്ടറി പി.മോഹനനെ വധിക്കാൻ ശ്രമിച്ചതുമുൾപ്പെടെയുള്ള കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായി, ആർ.എസ്.എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് രൂപേഷ്, നാദാപുരം സ്വദേശി ഷിജിൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ എന്ന് സംശയിക്കുന്ന മൂന്ന് പേരെ ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിൽ ചോദ്യം ചെയ്തിരുന്നു.ഇതേത്തുടർന്നാണ് അറസ്റ്റ്.ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാവണമെന്നാവശ്യപ്പെട്ട് നാല് പേർക്ക് നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും മൂന്ന് പേരാണ് ഹാജരായത്. മറ്റൊരാൾ ഉച്ചയോട് കൂടി ഹാജരാവുമെന്നാണ് അറിയുന്നത്. പ്രതികളെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും സംഭവത്തിന് പിന്നിലെ ഗൂഢാലോചന നടത്തിയവരെ കൂടി കണ്ടെത്തേണ്ടതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താൻ വൈകിയിരുന്നത്. തുടർന്നാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. പഴയ കേസുകളിലുൾപ്പെട്ട പ്രതികളുടെ ഫോൺ കോളുകളും മറ്റും പരിശോധിച്ചതിലൂടെയാണ് ക്രൈംബ്രാഞ്ചിന് പ്രതികളിലേക്ക് എത്താൻ സാധിച്ചത്. ശാസ്ത്രീയമായ രീതിയിൽ എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ടെന്നാണറിയുന്നത്. പൊട്ടാത്ത ബോംബ് ജില്ലാ കമ്മിറ്റി ഓഫീസ് മുറ്റത്ത്-ഫയൽ ചിത്രം കഴിഞ്ഞ വർഷം ജൂൺ ഒമ്പതിന് നടന്ന സംഭവത്തിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റായിരുന്നു കേസന്വേഷണം നടത്തിയിരുന്നത്. കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളജിന് സമീപമുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്. കണാരൻ സ്മാരകമന്ദിരത്തിനു നേരെ അജ്ഞാതർ ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറി പി.മോഹനനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ലോക്കൽ പോലീസിന്റെ പ്രത്യേകസംഘം അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടാവാത്തതോടെയാണ് ക്രൈംബ്രാഞ്ച് മൂന്നാഴ്ചയ്ക്കു ശേഷം കേസ് ഏറ്റെടുത്തത്.ബോംബേറ് നടന്ന് അഞ്ചു ദിവസത്തിനുള്ളിൽ അന്വേഷണത്തിനു മേൽനോട്ടംവഹിച്ചിരുന്ന സിറ്റി പോലീസ് കമ്മിഷണർ ജെ. ജയനാഥിനെ മാറ്റിയത് ഏറെ വിവാദമായിരുന്നു. വധശ്രമം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം തുടങ്ങി അഞ്ചോളം വകുപ്പുകളുൾപ്പെടെ ചുമത്തിയായിരുന്നു നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ സെക്രട്ടറി പി. മോഹനൻ കാറിൽ നിന്നിറങ്ങി ഓഫീസ് വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറുണ്ടായത് . രണ്ടു സ്റ്റീൽബോംബുകളാണ് അക്രമികൾ എറിഞ്ഞത്. തലനാരിഴയ്ക്കാണ് ബോംബേറിൽ നിന്നു മോഹനൻ രക്ഷപ്പെട്ടത്. മറ്റൊരു ഓഫീസ് ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ പ്രവർത്തകരെ കേസിൽ കുടുക്കിയതാണെന്ന പരാതിയുമായി സംഘപരിവാർ സംഘടനകൾ നിയമനടപടിക്ക് ഒരുങ്ങുന്നുണ്ട്. Content Highlights:CPM Office attack crime branch questioning suspects


from mathrubhumi.latestnews.rssfeed https://ift.tt/2TNg0qj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages