'മനോഹരം...ഒരു പക്ഷേ ഇത് ഞാന്‍ കാണുന്ന അവസാന അസ്തമനമായിരിക്കണം' ; മരിക്കുന്നതിന്റെ തലേരാത്രിയെക്കുറിച്ച് ജോണ്‍ ചാവു കുറിച്ചത് ഇങ്ങിനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

'മനോഹരം...ഒരു പക്ഷേ ഇത് ഞാന്‍ കാണുന്ന അവസാന അസ്തമനമായിരിക്കണം' ; മരിക്കുന്നതിന്റെ തലേരാത്രിയെക്കുറിച്ച് ജോണ്‍ ചാവു കുറിച്ചത് ഇങ്ങിനെ

''ഞാന്‍ ഭയന്നുതുടങ്ങിരുന്നു. അത്രയും മനോഹരമായ സൂര്യാസ്തമനം കണ്ടു ഒന്നു കരഞ്ഞു...ഒരു പക്ഷേ ഞാന്‍ കാണുന്ന അവസാന അസ്തമനം ആയിരിക്കുമോ ഇത്.'' ആന്‍ഡമാനിലെ സെന്റിനെളീസ് ദ്വീപ് നിവാസികളുടെ അമ്പേറ്റ് മരിച്ചുവീണ അമേരിക്കക്കാരന്‍ ജോണ്‍ ചാവു തന്റെ ഡയറിയില്‍ മരിക്കും മുമ്പ് കുറിച്ചിട്ട വരികളായിരുന്നു ഇത്. അവസാനം തിരിച്ചുവന്നതിന് തൊട്ടുമുമ്പത്തെ സായാഹ്നത്തെക്കുറിച്ചായിരുന്നു ചാവുവിന്റെ കുറിപ്പ്. അപരിഷ്‌കൃതരായ ദ്വീപ് നിവാസിളെ മാനസാന്തരപ്പെടുത്താന്‍ വേണ്ടിയുള്ള നിയോഗം സ്വയം ഏറ്റുകൊണ്ടായിരുന്നു ചാവു ആന്‍ഡമാനില്‍ എത്തിയത്.

വടക്കന്‍ സെന്റിനാള്‍ ദ്വീപിലേക്ക് തിരിച്ചുവരുന്നതിന്റെ തലേ രാത്രിയില്‍ തന്റെ മരണം അടുത്തു നില്‍ക്കുന്നതായുള്ള ഒരു ഭയം ചാവുവിനെ പൊതിഞ്ഞിരുന്നു എന്ന സൂചനയാണ് ഡയറിക്കുറിപ്പില്‍ നിന്നും കിട്ടിയത്്. ചാവു ആദ്യം കണ്ടുമുട്ടിയ സെന്റിനളീസ് നിവാസി ഒരു ചെറിയ വേട്ടക്കാരനായിരുന്നു. ആ കൗമാരക്കാരന്റെ മൂര്‍ച്ചയേറിയ അമ്പ് ചാവുവിന്റെ കയ്യിലിരുന്ന ബൈബിളിലേക്കാണ് തുളഞ്ഞുകയറിയത്. വീണ്ടും ദ്വീപിലേക്ക് തിരിച്ചുപോകാന്‍ ചാവു തീരുമാനിച്ചത് താന്‍ ദൈവത്തിന്റെ കയ്യിലെ ഒരു ഉപകരണമാണെന്ന ചിന്തയായിരുന്നു. 'ദൈവമേ, ഒരാള്‍ പോലും നിന്റെ പേരു കേള്‍ക്കാത്ത, അതിനു സാധ്യത പോലുമില്ലാത്ത ഈ ദ്വീപ് സാത്താന്റെ അവസാനത്തെ ശക്തികേന്ദ്രമാണോ?'' ചാവു തന്റെ ഡയറിയില്‍ കുറിച്ചു.

ഈ മാസം 17 നാണ് 26 കാരനായ ജോണ്‍! കൊല്ലപ്പെട്ടത്. അയാള്‍ പല തവണ ദ്വീപിലേക്കു പോയിട്ടുണ്ടെന്നാണ് സൂചന. പക്ഷേ അവരുമായി അടുക്കാനുള്ള ശ്രമം പാളിയിരുന്നു. 14 ന് ദ്വീപിലേക്കു പോയെങ്കിലും അന്ന് കരയ്ക്കിറങ്ങാനായില്ല. പിന്നെ 16 നാണു പോയത്. അന്നു ചെറുവള്ളത്തില്‍ തീരത്തിറങ്ങിയ ജോണിനെ അവര്‍ അമ്പും വില്ലുമായി ആക്രമിച്ചു. തനിക്കു നേരേ അമ്പുകള്‍ വന്നിട്ടും ജോണ്‍ നടന്നുവെന്ന് കടലില്‍ ബോട്ടിലിരുന്നു സംഭവത്തിനു ദൃക്‌സാക്ഷികളായ മല്‍സ്യത്തൊഴിലാളികള്‍ പിന്നീടു പൊലീസിനോടു പറഞ്ഞിരുന്നു. അന്നു മടങ്ങിയ ജോണ്‍ പിറ്റേന്നു വീണ്ടും ദ്വീപിലേക്കു പോകുകയായിരുന്നു.

അടുത്ത ദിവസം ജോണിന്റേതെന്നു തോന്നിക്കുന്ന ഒരു ശരീരം ഗോത്രവര്‍ഗക്കാര്‍ കെട്ടിവലിക്കുന്നുണ്ടായിരുന്നെന്നും അത് മണലില്‍ പകുതി പൂഴ്ത്തിയ നിലയില്‍ കണ്ടുവെന്നും മല്‍സ്യത്തൊഴിലാളികള്‍ പൊലീസിനോടു പറഞ്ഞിരുന്നു. തന്റെ ദൗത്യത്തെപ്പറ്റിയും അതിനോടുള്ള അഭിനിവേശത്തെപ്പറ്റിയും ജോണ്‍ ചൗ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ജോണിനെ കൊലപ്പെടുത്തിയ ഗോത്രവര്‍ഗക്കാര്‍ക്കു മാപ്പു നല്‍കുന്നെന്ന് കുടുംബം അറിയിച്ചു.തീരസംരക്ഷണ സേനയുടെയും മറ്റും കണ്ണുവെട്ടിച്ചാണ് അലന്‍ ദ്വീപില്‍ പ്രവേശിച്ചതെന്നാണ് കരുതപ്പെടുന്നത്.



from mangalam.com https://ift.tt/2qZU3XN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages