ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത്തവണ ദീപാവലി ആഘോഷിച്ചത് ഇന്ത്യ-ചൈന അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കൊപ്പം. ഉത്തരാഖണ്ഡിലെ ഹര്‍സിലില്‍ എത്തിയാണ് മോഡി സൈനികര്‍ക്കും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അംഗങ്ങള്‍ക്കുമൊപ്പം ദീപാവലി ആഘോഷിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിലും മോഡി ദര്‍ശനം നടത്തി.
ദീപാവലിയുടെ ആശംസകള്‍ സൈനികര്‍ക്ക് കൈമാറിയ മോഡി അവര്‍ക്ക് മധുരവും നല്‍കി. ഒറ്റപ്പെട്ടതും മഞ്ഞുമൂടിയതുമായ ഈ മേഖലയിലും ജോലിയോടുള്ള കൂറാണ് രാജ്യത്തിന്റെ ശക്തിയും അത് 125 കോടി വരുന്ന ജനതയുടെ സ്വപ്നമാണെന്നും പറഞ്ഞു. ദീപാവലി വെളിച്ചത്തിന്റെ ഉത്സവമാണ്. അത് നന്മയുടെ പ്രകാശം പരത്തട്ടെ. ഭീതി അകറ്റട്ടെ. സൈനികര്‍ അവരുടെ ആത്മാര്‍ത്ഥതയും അച്ചടക്കവും വഴി സുരക്ഷാ ഉറപ്പാക്കുകയും ജനതയുടെ ഭീതി അകറ്റുകയും ചെയ്യുന്നു.
#WATCH Playout from Uttarakhand: PM Modi addresses the Jawans of the Indian Armed Forces at Harsil. https://t.co/AtDb6cQnDr— ANI (@ANI) November 7, 2018
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുതല്‍ ദീപാവലി വേളയില്‍ സൈനികരെ സന്ദര്‍ശിക്കുന്ന കാര്യവും മോഡി ഓര്‍മ്മിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈലാസ് മാനസരോവര്‍ യാത്രയ്ക്കിടെ ഇന്തോ-ടിബറ്റന്‍ പോലീസുമായി സംസാരിച്ച കാര്യവും മോഡി ഓര്‍മ്മിച്ചെടുത്തു.
അതേസമയം, കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച മോഡി, പരിസരമാകെ ചുറ്റിനടന്ന് വീക്ഷിച്ചു. പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ജോലികളില്‍ അദ്ദേഹം സംതൃപ്തിയും പ്രകടിപ്പിച്ചു.
On #Diwali, PM Modi visited Kedarnath today. He offered prayers at Kedarnath Temple. He extensively walked around the temple complex, where reconstruction works are in progress. He was briefed by senior officials about the progress of the work. #Uttarakhand pic.twitter.com/ZL38dK6PIZ— ANI (@ANI) November 7, 2018
ഇത്തവണ അതിര്‍ത്തിയില്‍ പാകിസ്താന്‍ റേഞ്ചേഴ്‌സുമായി ഇന്ത്യന്‍ അതിര്‍ത്തിരക്ഷാ സേന മധുരം പങ്കുവച്ചു. അട്ടാരി-വാഗാ അതിര്‍ത്തിയിലാണ് രാവിലെ പാകിസ്താന്‍ സൈനികര്‍ക്ക് മധുരം കൈമാറിയത്.
Punjab: Border Security Force and Pakistan Rangers exchanged sweets at Attari-Wagah border today, on the occasion of #Diwali. pic.twitter.com/CuO8VG7CfL— ANI (@ANI) November 7, 2018
from mangalam.com https://ift.tt/2FbAW71
via IFTTT
No comments:
Post a Comment