ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത്തവണ ഐ.പി.എല്‍ കളിക്കേണ്ടെന്ന് കോലി; ബാറ്റ്മാന്‍മാര്‍ക്കാകാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത്തവണ ഐ.പി.എല്‍ കളിക്കേണ്ടെന്ന് കോലി; ബാറ്റ്മാന്‍മാര്‍ക്കാകാം

മുംബൈ: ടീം ഇന്ത്യയുടെ പ്രധാന ഫാസ്റ്റ് ബൗളർമാരോട് ഇത്തവണത്തെ ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കാൻ ക്യാപ്റ്റൻ വിരാട് കോലിയുടെ നിർദേശം. ഐ.പി.എല്ലിന് പിന്നാലെ ക്രിക്കറ്റ് ലോകകപ്പ് വരുന്നതിനാൽ ബൗളർമാർ വിശ്രമമെടുത്ത് പൂർണ കായികക്ഷമത കൈവരിച്ച് കളിക്കാനിറങ്ങണമെന്നാണ് ക്യാപ്റ്റന്റെ നിർദേശം. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം സുപ്രീം കോടതി നിയമിച്ച ഭരണസമിതിയെ (സി.ഒ.എ) കോലി അറിയിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ പ്രധാന ബൗളർമാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർ ലോകകപ്പിലെ ഇന്ത്യയുടെ നിർണായക സാന്നിധ്യമാണെന്നും അതിനാൽ തന്നെ അവർ ടിട്വന്റി ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കണമെന്നുമാണ് കോലി ആവശ്യപ്പെട്ടിരിക്കുന്നത്. ക്യാപ്റ്റന്റെ നിർദേശത്തിൽ പക്ഷെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. മെയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയ്ൽസിലുമായാണ് അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് നടക്കുന്നത്. ഏപ്രിൽ ആദ്യ ആഴ്ച ആരംഭിക്കുന്ന ഐ.പി.എൽ ടൂർണമെന്റ് മെയ് മൂന്നാമത്തെ ആഴ്ച മാത്രമേ അവസാനിക്കൂ. ഇത്തരത്തിൽ കളിക്കാരെ മാറ്റിനിർത്തുകയാണെങ്കിൽ അവർക്ക് മതിയായ നഷ്ടപരിഹാരം നൽകേണ്ടതായിവരും. ബൗളർമാരെ ഐപിഎല്ലിന്റെ ആദ്യ പകുതിയിലോ അവസാന പകുതിയിലോ മാത്രം കളിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇങ്ങനെ ചെയ്താൽ കളിക്കാർക്ക് ആവശ്യമായ വിശ്രമം ലഭിക്കും. ലോകകപ്പിന് തൊട്ടുമുൻപ് പ്രധാന ബൗളർമാർക്ക് പരിക്കേറ്റാൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. കളിക്കാരുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ ഭരണസമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. ഇക്കാര്യം നടപ്പിലാക്കുകയാണെങ്കിൽ മുംബൈ ഇന്ത്യൻസിനാണ് അത് തിരിച്ചടിയാകുക. ബുംറയുടെയും ഹാർദിക് പാണ്ഡ്യയുടെയും സേവനം അവർക്കു നഷ്ടമാകും. ബൗളർമാരുടെ കാര്യത്തിൽ നിർദേശമുണ്ടെങ്കിലും ബാറ്റ്സ്മാൻമാരുടെ കാര്യത്തിൽ ഇത്തരത്തിൽ യാതൊരു നിർദേശങ്ങളുമില്ല. Content Highlights: virat kohli wants team india pacers to skip ipl rest for world cup


from mathrubhumi.latestnews.rssfeed https://ift.tt/2PJuOam
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages