കോട്ടയം: ചങ്ങനാശ്ശേരി തുരുത്തിയില്‍ പഠനത്തിനായി എത്തിയ ചത്തീസ്ഗഡ് സ്വദേശിയായ വൈദികനെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. മുകേഷ് ടിര്‍ക്കിയെന്ന മുപ്പത്തിയാറുകാരനാണ് മരിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കാന പഠനകേന്ദ്രത്തിലെ ഫാമിലി കൗണ്‍സലിങ് വിദ്യാര്‍ഥിയായിരുന്നു.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആത്മഹത്യചെയ്യുന്നുവെന്ന മെസേജ് അയച്ചതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രി പതിനൊന്നേമുക്കാലോടെ കണ്ടെത്തിയ മൃതദേഹം രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
from mangalam.com https://ift.tt/2yNALJk
via IFTTT
No comments:
Post a Comment