ശബരിമലയിലെ വിവാദ സംഭവങ്ങളെ കുറിച്ചുള്ള പരാതികള്‍ കേട്ടറിഞ്ഞ് സത്യാവസ്ഥ നേരിട്ടറിയാനാണ് ഇന്നലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയത്. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും അദ്ദേഹം ഏറെ നേരം ചിലവിട്ടു. മാത്രമല്ല ഭക്തരോട് നേരിട്ട് അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്തു. വൃത്തിഹീനമായ ശുചിമുറിയും, മാലിന്യം കുന്ന്കൂടിയ സ്ഥലങ്ങളും കണ്ട അദ്ദേഹം അതെല്ലാം എത്രയും പെട്ടെന്ന് മാറ്റണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.
എന്നാല്‍ കണ്ണന്താനത്തിന്റെ സന്ദര്‍ശനത്തില്‍ ദര്‍ശനത്തിനെത്തിയ തമിഴ് സംഘത്തിനോട് അദ്ദേഹം സംവദിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ധനമന്ത്രിയായ തോമസ് ഐസക്. പമ്പയില്‍ തമിഴ് സംഘത്തിനോട് കുശലാന്വേഷണം നടത്തുന്ന കേന്ദ്ര മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് തങ്ങള്‍ സന്തോഷത്തോടെയാണ് ഇവിടെ നില്‍ക്കുന്നതെന്നും, ശബരിമലയിലെ സൗകര്യങ്ങളുടെ കാര്യത്തില്‍ തൃപ്തരാണെന്നുമുള്ള മറുപടിയാണ് കിട്ടിയത്. ഇത് കേട്ടു കഴിഞ്ഞതും അവിടെ നിന്നും കണ്ണന്താനം പെട്ടെന്ന് നടന്ന് നീങ്ങുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. പ്രതീക്ഷിച്ച പ്രതികരണം തമിഴ് തീര്‍ത്ഥാടകരില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലഭിച്ചില്ലെന്നും എന്നാല്‍ ഇത് സര്‍ക്കാരിന് ലഭിച്ച ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റാണെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വീഡിയോയ്ക്കൊപ്പം കുറിക്കുന്നു.
from mangalam.com https://ift.tt/2DL5US9
via IFTTT
No comments:
Post a Comment