ന്യൂഡൽഹി: പൈലറ്റ് കാണിച്ച അബദ്ധത്തെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വിമാനം റാഞ്ചൽ ഭീതി പടർന്നു. ഏരിയാന അഫ്ഗാൻ എയർലൈൻ വിമാനത്തിൽ നിന്നാണ് റാഞ്ചാൻ ശ്രമിക്കുന്നുവെന്ന തെറ്റായ സന്ദേശം എത്തിയത്. ഇതേതുടർന്ന് അധികൃതർ ആശങ്കയിലായി. പിന്നീട്പൈലറ്റ് കാര്യം വ്യക്തമാക്കിയതിനെ തുടർന്ന് വിമാനത്തിന് പറക്കാൻ അനുമതി നൽകുകയായിരുന്നു. കാണ്ഡഹാറിലേക്കുള്ള എഫ്ജി312 എന്ന വിമാനം ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പൈലറ്റിന് അബദ്ധം പിണഞ്ഞത്. പൈലറ്റ് അമർത്തിയ ബട്ടൺ മാറിപ്പോയതാണ് കാരണം. സുരക്ഷാ പരിശോധനകളെല്ലാം കൃത്യമായി പിന്നിട്ടതിന് പിന്നാലെയാണ് വിമാനത്തിൽ നിന്ന് അപായ സന്ദേശം എത്തിയത്. പിന്നാലെ വിമാനം എൻ.എസ്.ജി കമാൻഡോകൾ വളഞ്ഞു. ഭീകര വിരുദ്ധ നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതോടെ വിമാനത്തിനുള്ളിലെ യാത്രക്കാർ ഭയചകിതരാകുകയും ചെയ്തു. ഒടുവിൽ വൈകിട്ട് 3.30 പോകേണ്ട വിമാനത്തിന് ആശക്കുഴപ്പം പരിഹരിച്ചതിന് ശേഷം രണ്ടുമണിക്കൂർ കഴിഞ്ഞ് പറന്നുയരാനുള്ള അനുമതി നൽകി. അതേസമയം വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദികരണം വന്നിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2Dbk2mt
via
IFTTT
No comments:
Post a Comment