ആള്‍മറയിലിരുന്ന് മൊബൈലില്‍ സംസാരിക്കവെ യുവാവ് കിണറ്റില്‍വീണ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ആള്‍മറയിലിരുന്ന് മൊബൈലില്‍ സംസാരിക്കവെ യുവാവ് കിണറ്റില്‍വീണ് മരിച്ചു

കാഞ്ഞങ്ങാട്: മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്ന യുവാവ് അബദ്ധത്തിൽ കിണറ്റിൽവീണ് മരിച്ചു. രാവണേശ്വരം പാറത്തോട്ടെ വടക്കേവളപ്പിൽ മുകുന്ദൻ-ശാരിക ദമ്പതിമാരുടെ മകൻ വി.വി.സുജിത്താ(38)ണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പാറത്തോട്ടെ ബന്ധുവിന്റെ വീട്ടിലെത്തിയ സുജിത്ത് കിണറ്റിന്റെ ആൾമറയിൽ കയറിയിരുന്ന് ഫോൺവിളിക്കുകയായിരുന്നു. പെട്ടെന്ന് പിറകോട്ടാഞ്ഞപ്പോൾ 35 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.പെയിന്റിങ് തൊഴിലാളിയാണ് സുജിത്. ഭാര്യ: റെജിന. മക്കൾ: ദേവിക, അഞ്ചുമാസമായ ആൺകുട്ടിയും ഉണ്ട്. സഹോദരങ്ങൾ: ബാബു, സീമ, സുജാത. content highlights: mobile phone, kanhangad,youth died


from mathrubhumi.latestnews.rssfeed https://ift.tt/2FsY6G4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages