കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണത്തിൽ കൂടുതൽ ആരോപണങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി ഫെയ്സ്ബുക്കിലൂടെ നൽകിയ മറുപടി അദ്ദേഹത്തിന്റെ കുറ്റസമ്മതമാണ്. ഇതു പ്രകാരം മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഗവർണറെ കാണാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു. പിതൃസഹോദര പുത്രനായ കെ ടി അദീബിനെ യോഗ്യതയിൽ ഇളവ് നൽകി മന്ത്രി കെ ടി ജലീൽ മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ ജനറൽ മാനേജരായി നിയമിച്ചെന്നായിരുന്നു ഫിറോസ് ഇന്നലെ ഉന്നയിച്ച ആരോപണം. ഈ തസ്തികയിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽതൽക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനിൽ വരണമെന്ന്അഭ്യർത്ഥിച്ചതനുസരിച്ചാണ് തന്റെ ബന്ധുവായ അദീപ് ജോലിയിൽ പ്രവേശിച്ചതെന്ന് മന്ത്രി ജലീൽ വെള്ളിയാഴ്ച ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ വിശദീകരണങ്ങൾ കുറ്റസമ്മതത്തിന് സമാനമാണെന്ന് ഫിറോസ് ആരോപിച്ചു.ഈ പോസ്റ്റിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിന്റെ തെളിവുകൾ മന്ത്രിപുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മന്ത്രി ഉദ്യോഗാർഥിയെ ക്ഷണിച്ചു കൊണ്ടുവന്ന് ജോലി കൊടുക്കുന്ന രീതി കേട്ടുകേൾവിയില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡപ്യൂട്ടേഷൻ വഴി നടത്തിയിരുന്ന ഈ നിയമനത്തിന് ആവശ്യമായ യോഗ്യതയിൽ മാറ്റംവരുത്തിയാണ് ബന്ധുവിനെ നിയമിച്ചതെന്നും ഫിറോസ് ആരോപിച്ചു. ഈ പോസ്റ്റിന് ആവശ്യമുള്ള യോഗ്യതയായ എംബിഎ യോഗ്യത മന്ത്രി ബന്ധുവിന് ഉണ്ടായിരുന്നില്ല. ബിടെക്കും ബാങ്കിങ് രംഗത്തെ പ്രമോഷന് ആവശ്യമായ പിജിഡിബിഎ എന്ന ഡിപ്ലോമയും മാത്രമാണ് ഇയാൾക്കുള്ളതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. മന്ത്രി ജലീൽ രാജിവെക്കണമെന്നും ഇല്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് ലീഗ് ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കും. സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ മിഷനിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ മുൻപ് ഉന്നയിച്ച ആരോപണത്തിൽ പ്രാഥമിക അേേന്വഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി, തുടരന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. ആ അന്വേഷണം നടന്നുവരികയാണ്. ഈ അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും യൂത്ത ലീഗ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PBpDcf
via
IFTTT
No comments:
Post a Comment