ഹൈദരാബാദ്: രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെലങ്കാനയിൽപുതിയ വിവാദം.ബാലറ്റ് പേപ്പറിന്റെ നിറത്തെച്ചൊല്ലിയാണ് സംസ്ഥാനത്ത്പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഇ.വി.എം മെഷീനുകളിൽ ഉപയോഗിക്കുന്ന ബാലറ്റ് പേപ്പറിന് പിങ്ക് നിറം നൽകിയതാണ് പ്രതിപക്ഷ കക്ഷികളെ ചൊടിപ്പിച്ചത്. ഭരണ കക്ഷിയായ തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്)യുടെ ഔദ്യോഗിക നിറമായ പിങ്ക് നിറം ബാലറ്റ് പേപ്പറിന് നൽകിയത് ശരിയായില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ പരാതി ഗൗരവമായി പരിഗണിച്ചില്ലെന്നും, തിരഞ്ഞെടുപ്പ് കമ്മിഷന് പിങ്ക് രോഗം ബാധിച്ചിരിക്കുകയാണെന്നും കോൺഗ്രസ് വക്താവ് ദസോജു ശ്രാവൺ കുറ്റപ്പെടുത്തി. ബാലറ്റ് പേപ്പറിന് പിങ്ക് നിറം നൽകുന്നത് വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പർ ഒരിക്കലും വോട്ടർമാർക്ക് ലഭിക്കില്ലെന്ന് തെലങ്കാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രജത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇ.വി.എം. മെഷീനുകൾക്കുള്ളിലെ ബാലറ്റ് പേപ്പറിനാണ് പിങ്ക് നിറമെന്നും, വോട്ടർമാർക്ക് വെളുത്തനിറത്തിലുള്ള ബാലറ്റ് പേപ്പറാണ് ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ബാലറ്റ് പേപ്പറിന്റെ നിറം മാറ്റണമെങ്കിൽ നിയമം മാറ്റി എഴുതേണ്ടിവരുമെന്നും രജത് കുമാർ കൂട്ടിച്ചേർത്തു. അതിനിടെ, കോൺഗ്രസിന്റെ പുതിയ ആരോപണത്തിന് പരിഹാസത്തോടെയാണ് ടി.ആർ.എസ് നേതാക്കൾ മറുപടി നൽകിയത്. പിങ്ക് നിറം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണെന്നും, പിങ്ക് ബാലറ്റ് പേപ്പറിനെ എതിർക്കുന്നവർ ചരിത്രം മറക്കരുതെന്നും ടി.ആർ.എസ്. എം.പി വിനോദ് കുമാർ പറഞ്ഞു. 1952ൽ ജവഹർ ലാൽ നെഹ്റുപ്രധാനമന്ത്രിയായിരിക്കെയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിന് വെളുത്ത ബാലറ്റ് പേപ്പറും, നിയമസഭ തിരഞ്ഞെടുപ്പിൽ പിങ്ക് ബാലറ്റ് പേപ്പറും ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:controversy about pink ballot paper in telangana
from mathrubhumi.latestnews.rssfeed https://ift.tt/2DDxror
via
IFTTT
No comments:
Post a Comment