ശരണം വിളിക്കുന്നത് തെറ്റല്ല; ഐജിക്കും എസ്പിക്കും മലയാളം അറിയില്ലേയെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനും വിമര്‍ശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

ശരണം വിളിക്കുന്നത് തെറ്റല്ല; ഐജിക്കും എസ്പിക്കും മലയാളം അറിയില്ലേയെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനും വിമര്‍ശനം

കൊച്ചി : ശബരിമലയിലെ സ്ഥിതി വളരെ പരിതാപകരമെന്ന നിരീക്ഷണവുമായി ഹൈക്കോടതി. അഡ്വക്കേറ്റ് ജനറലിനെയും എസ്പിയേയും രൂക്ഷമായി വിമര്‍ശിച്ച കോടതി രേഖാമൂലം ഉത്തരവിടാത്തത് നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണെന്നും വ്യക്തമാക്കി.

ഡിജിപിക്ക് കഴിഞ്ഞ ദിവസം കത്തയച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി നിര്‍ദേശങ്ങള്‍ താങ്കള്‍ക്ക് മനസിലായോ എന്നും കോടതി ചോദിച്ചു. നടപ്പന്തലല്‍ സംഭവിച്ച കാര്യങ്ങളുടെ സിസി ടിവി ദൃശ്യം ഹാജരാക്കേണ്ടി വരും. ഡിജിപിയുടെ വിശദീകരണം ലഭിച്ച ശേഷം രേഖാമൂലം ഉത്തരവിടാമെന്നും കോടതി പറഞ്ഞു.

ഐജിക്കും എസ്പിക്കും മലയാളം അറിയില്ലേയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
പ്രാര്‍ത്ഥന യജ്ഞവും ശരണ മന്ത്രങ്ങള്‍ ഉരുവിടുന്നതും തമ്മില്‍ വിത്യാസം ഉണ്ട്. ശരണ മന്ത്രം ഉരുവുടുന്നെത്തില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു. പുതുവൈപ്പില്‍ സമരക്കാരെ തല്ലിച്ചതച്ചവരെയാണോ ശബരിമലയില്‍ നിയമിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം, തുലാമാസ പൂജയ്ക്കിടയിലും ചിത്തിര ആട്ട വിശേഷത്തിനിടയിലും ശബരിമലയില്‍ സംഘര്‍ഷമുണ്ടായിതാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം. മണ്ഡലകാലത്തും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും എജി വിശദീകരിച്ചു.

ഭക്തരെക്കാള്‍ കൂടുതല്‍ പൊലീസുകാര്‍ ഉണ്ടായിട്ടും ക്രമസമാധാന പാലനം അവര്‍ക്ക് സാധിക്കുന്നില്ല. പബ്ലിക് ഓര്‍ഡറും ലോ ആന്‍ഡ് ഓര്‍ഡറും തമ്മില്‍ വ്യത്യാസം ഉണ്ട്. പബ്ലിക് ഓര്‍ഡര്‍ നിലനിര്‍ത്താനാണ് 144 പ്രഖ്യാപിക്കുന്നത്. പക്ഷെ ഇവിടെ ക്രമസമാധാന പാലനത്തിന് ആണ് 144 പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.



from mangalam.com https://ift.tt/2Aa3rfA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages