കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കാനും വാട്സാപ്പ് ഗ്രൂപ്പുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കാനും വാട്സാപ്പ് ഗ്രൂപ്പുകൾ

കോഴിക്കോട്: കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും അശ്ലീലദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ മറയില്ലാതെ വിലസുന്നു. ഇന്ത്യക്കാരും വിദേശികളും ഇത്തരം ഗ്രൂപ്പുകളിൽ സജീവം. സന്ദേശങ്ങളുടെ സ്വകാര്യത വാട്സാപ്പും ഇൻസ്റ്റഗ്രാമും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ മറപറ്റിയാണ് ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനം. ലൈംഗിക വൈകൃതങ്ങൾക്കിരയായ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾപോലും ഇത്തരം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. ഗ്രൂപ്പുകളുടെ ലിങ്കുകൾ ലഭിക്കുന്ന വെബ്സൈറ്റുകളും ഒട്ടേറെയുണ്ട്. ഈ സൈറ്റുകളിലൂടെ ഗ്രൂപ്പുകളുടെ പരസ്യം ചെയ്യും. ചൈൽഡ് പോൺ എന്നപേരിലാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. പലതും വിദേശരാജ്യങ്ങളിൽ നിന്നുള്ളത്. പ്രായപൂർത്തിയായവർക്ക് വേണ്ടിയുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ടെലിഗ്രാമിൽ അഡൾട്ട് ഓൺലി ചാനലുകളും ഗ്രൂപ്പുകളും സജീവമാണ്. മൊബൈൽ ഫോണുകളിൽനിന്നു ചോർന്ന ദൃശ്യങ്ങളാണ് ഇവയിൽ ഭൂരിഭാഗവും. ഇത്തരം ഉള്ളടക്കങ്ങളുള്ള സൈറ്റുകൾക്ക് കർശനമായ വിലക്ക് രാജ്യത്തെ ഇന്റർനെറ്റ് ശൃംഖലയിലുണ്ട്. എന്നാൽ, ഇത് തടയാൻ ആത്മാർഥമായ ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വധശിക്ഷ ലഭിക്കാവുന്ന കുറ്റം കുട്ടികളോട് ലൈംഗികവൈകൃതങ്ങൾ കാണിക്കുന്നതും അതിന്റെ ദൃശ്യങ്ങൾ കൈവശം വെക്കുന്നതും പങ്കുവെക്കുന്നതും കടുത്തശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജീവപര്യന്തംവരെ തടവും ഇര കൊല്ലപ്പെട്ടാൽ വധശിക്ഷയും ലഭിക്കാം. ഗ്രൂപ്പുകളെല്ലാം ഹൗസ് ഫുൾ വാട്സാപ്പ് ഗ്രൂപ്പുകളുടെ പരമാവധി അംഗങ്ങളുടെ എണ്ണം 257 ആണ്. എന്നാൽ, ചൈൽഡ് പോൺ ഉൾപ്പെടെയുള്ള ഭൂരിഭാഗം അശ്ലീലഗ്രൂപ്പുകളെല്ലാം ഹൗസ് ഫുൾ ആണ്. ടെലിഗ്രാം ഗ്രൂപ്പുകളിൽ 5000 വരെയും ടെലിഗ്രാം ചാനലുകളിൽ 10,000 വരെയും അംഗങ്ങളാവാം. ഇന്ത്യക്കാർ പോലും വിദേശ നമ്പറുകളിൽ വിദേശ നമ്പറുകളാണ് ഇത്തരം ഗ്രൂപ്പുകളിൽ ഭൂരിഭാഗവും. പലതും അമേരിക്കൻ നമ്പറുകൾ. വിദേശ നമ്പറുകൾ ഫോണുകളിൽ ഉപയോഗിക്കാനും അതേ നമ്പർ ഉപയോഗിച്ച് ഫോൺ വിളിക്കാനുമെല്ലാം സഹായിക്കുന്ന ആപ്പുകളുടെ സഹായത്തിലാണ് വ്യാജ നമ്പറുണ്ടാക്കുന്നത്. വാട്സാപ്പ് അക്കൗണ്ടും ടെലിഗ്രാം അക്കൗണ്ടും ഉണ്ടാക്കാൻ ഇത്തരം നമ്പറുകളുപയോഗിച്ച് സാധിക്കും. ടെലിഗ്രാമിൽ ഉപയോക്താവിന്റെ യൂസർനെയിം മാത്രമേ കാണിക്കൂ. ഫോൺ നമ്പർ പരസ്യമാക്കുന്നില്ല. എന്നാൽ, വാട്സാപ്പ് ഗ്രൂപ്പുകളിൽ നമ്പറുകൾ പരസ്യമാണെന്നതാണ് ആളുകൾ സ്വന്തം നമ്പറുകൾക്ക് പകരം വ്യാജ നമ്പറുകൾ ഉപയോഗിക്കാൻ കാരണം. content highlights; whatsapp group sharing child porn


from mathrubhumi.latestnews.rssfeed https://ift.tt/2SdmMns
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages