കോട്ടയം: ശബരിമല നട ബുധനാഴ്ച തുറക്കുന്ന സാഹചര്യത്തിൽ വനിതാ മാധ്യമ പ്രവർത്തകരെ അവിടേക്ക് അയക്കരുതെന്ന നിർദേശവുമായി ഹിന്ദു സംഘടനകൾ. മാധ്യമ സ്ഥാപനങ്ങൾക്കാണ് ഹിന്ദു സംഘടനകൾ ഈ നിർദേശം നൽകിയിരിക്കുന്നതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ശബരിമല കർമ സമിതിയാണ് ഈ നിർദേശം മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്നത്. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന വിശ്വ ഹിന്ദു പരിഷത് ഉൾപ്പടെയുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കർമ സമിതി. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം രണ്ടാമത്തെ തവണയാണ് ശബരിമല നട തുറക്കാൻ പോവുന്നത് കഴിഞ്ഞ തവണ മാസപൂജയ്ക്കായി അഞ്ച് ദിവസം നട തുറന്നപ്പോൾ ശബരിമലയിൽ എത്തിയ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളിലെ അടക്കം വനിതാ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ചില വനിതാ മാധ്യമ പ്രവർത്തകർ സന്നിധാനത്തേക്ക് കടക്കാൻ ശ്രമിച്ചതും സംഘർഷത്തിന് കാരണമായി. റിപ്പോർട്ടിങ്ങിനായി വനിതാ മാധ്യമപ്രവർത്തകർ ശബരിമലയിൽ എത്തുന്നത് സ്ഥിതിഗതികൾ വഷളാവാൻ ഇടയാക്കുമെന്ന് മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റർമാർക്ക് എഴുതിയ കത്തിൽ ശബരിമല കർമ സമിതി അവകാശപ്പെടുന്നു. വിശ്വാസികളുടെ നിലപാടിനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യം മാധ്യമങ്ങൾക്ക് ഉണ്ടെന്നും എന്നാൽ പ്രകോപനപരമായ നിലപാടുകൾ കൈകൊള്ളില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ പറയുന്നു. യുവതികൾക്ക് പ്രവേശനം നൽകുന്ന കോടതി വിധി ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വിശ്വാസത്തിന് എതിരാണെന്നും ലോകത്തിന്റെ പലഭാഗത്ത് നിന്നുമുള്ള അയ്യപ്പഭക്തർ സമരത്തിന്റെ പാതയിലാണെന്നും കർമ സമിതി അവകാശപ്പെടുന്നു. കോടതി വിധിക്ക് എതിരായുള്ള പുനഃപരിശോധന ഹർജികൾ ഈ മാസം 13ന് പരിഗണിക്കാരിനിരിക്കെ ജനവികാരത്തെ മാനിക്കാതെ പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും കത്തിൽ ആരോപിക്കുന്നു. content highlights:Dont Send Woman Journalists to Sabarimala, Hindu Outfits Tell Media Houses
from mathrubhumi.latestnews.rssfeed https://ift.tt/2PcHwis
via
IFTTT
No comments:
Post a Comment