കൊച്ചി: അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമ അറസ്റ്റില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് പോസ്റ്റിലൂടെ അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 20ന് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരുന്നു. പത്തനംതിട്ട ടൗണ്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ എത്തിയാണ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.
ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ കുറുപ്പുടുത്ത് മാലയിട്ടിരിക്കുന്ന ഫോട്ടോ രഹ്ന ഫാത്തിമ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കേസില്‍ രഹ്ന ഫാത്തിമയുടെ അറസ്റ്റ് വൈകുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
രഹ്ന ഫാത്തിമയെ പത്തനംതിട്ടയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. തുലാമാസ പൂജയുടെ സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം രഹ്ന ശബരിമലയില്‍ എത്തിയത് വിവാദമായിരുന്നു.
from mangalam.com https://ift.tt/2PTS5XM
via IFTTT
No comments:
Post a Comment