അര്‍ബന്‍ മാവോവാദികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു - മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

അര്‍ബന്‍ മാവോവാദികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു - മോദി

ജഗ്ദൽപുർ (ഛത്തീസ്ഗഢ്): ആദിവാസി യുവാക്കളുടെ ജീവിതം നശിപ്പിക്കുന്ന അർബൻ മാവോവാദികളെ കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജഗ്ദൽപൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോവാദി ഭീഷണി രൂക്ഷമായ ബസ്തർ മേഖലയുടെ വികസനത്തിന് കോൺഗ്രസ് നേതൃത്വം നൽകിയ മുൻസർക്കാർ ഒന്നും ചെയ്തില്ലെന്ന് മോദി പറഞ്ഞു. നഗരങ്ങളിൽ ശീതീകരിച്ച വീടുകളിൽ കഴിയുന്ന അർബൻ മാവോവാദികൾ നക്സൽ ആധിപത്യമുള്ള സ്ഥലങ്ങളിലെ ആദിവാസി കുട്ടികളെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതായി മോദി ആരോപിച്ചു. സർക്കാർ അർബൻ മാവോവാദികൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ കോൺഗ്രസ് അവരെ പിന്തുണയ്ക്കുന്നു. പിന്നീട് അവർ എന്തിനാണ് ബസ്തറിലെത്തി മാവോവാദത്തിന് എതിരെ സംസാരിക്കുന്നതെന്ന് മോദി ചോദിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി സ്വപ്നം കണ്ട ഛത്തീസ്ഗഢ് യാഥാർഥ്യമാക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് മോദി കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2PfJX3w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages