തിരുവനന്തപുരം ബംഗളുരു: സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തേമസിനെ ദേശീയ നേതൃത്വം മാറ്റി. കെ. കൃഷ്ണന്‍കുട്ടി പുതിയ മന്ത്രിയാകും. ജനതാദള്‍ ദേശീയ നേതൃത്വമാണ് മാത്യൂ ടി. തോമസിനെ മാറ്റിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രിയെ മാറ്റാനുള്ള തീരുമാനം പാര്‍ട്ടി ദേശീയ നേതൃത്വം എല്‍.ഡി.എഫ് കണ്‍വീനറെ അറിയിച്ചു. ജെ.ഡി.എസിലെ ധാരണ പ്രകാരമാണ് മന്ത്രിയെ മാറ്റിയതെന്നും പാര്‍ട്ടി പിളരില്ലെന്നും ദേശീയ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു.
[IMG]
കൊച്ചി: സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി രണ്ട് ദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അതേസമയം, സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ യുവതീ പ്രവേശനത്തില്‍ എന്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്നെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. സ്ത്രീകളുടെ ദര്‍ശനത്തിന് എന്തെങ്കിലും പ്രത്യേക സൗകര്യം ഒരുക്കിയോയെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള നാലു യുവതികളുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
[IMG]
ഡല്‍ഹി: നികുതിവെട്ടിപ്പ് തടയാന്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി ആദായ നികുതി വകുപ്പ്. പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഡിസംബര്‍ അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് പറയുന്നു. സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയുടെ ഇടപാടുനടത്തുന്നവരെല്ലാം 2019 മെയ് 31നകം പാന്‍കാര്‍ഡിന് അപേക്ഷിച്ചിരിക്കണം.
[IMG]
പത്തനംതിട്ട: ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഡിസംബര്‍ ആറ് വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
[IMG]
ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ശബരിമല കേഷത്രം തന്ത്രി കണ്ഠരര് രാജീവരര്, ചലച്ചിത്രതാരം കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജവര്‍മ, ബി.ജെ.പി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. അഭിഭാഷകരായ ഗീനകുമാരി, എ.വി വര്‍ഷ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
from mangalam.com https://ift.tt/2FBTWM5
via IFTTT
No comments:
Post a Comment