മിസിസിപ്പി സെനറ്റ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 28, 2018

മിസിസിപ്പി സെനറ്റ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം

മിസിസാഗ: നവംബർ 6 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ മിസിസിപ്പിയിൽ നിന്നും യുഎസ് സെനറ്റിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികളിൽ ആർക്കും 50 ശതമാനം വോട്ടുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് നവംബർ 27 ന് നടന്ന റൺ ഓഫ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി സിൽഡി ഹൈഡ് സ്മിത്തിന് വൻ വിജയം. നവംബർ 27 ന് രാത്രി 95 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് 54.3 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മൈക്ക് എപ്സിക്ക് 45.7 ശതമാനം വോട്ടുകളേ നോടാനായുള്ളൂ. 1982 ന് ശേഷം സീറ്റ് വീണ്ടെടുക്കാം എന്ന പ്രതീക്ഷയാണ് മൈക്കോ എപ്സിയുടെ പരാജയത്തിലൂടെ ഡെമോക്രാറ്റിക്ക് പാർട്ടിക്ക് നഷ്ടമായത്. ഇതോടെ യു.എസ് സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 സീറ്റുകളും ഡെമോക്രാറ്റിക്കിന് 47 സീറ്റുകളും ആയി. വാർത്ത അയച്ചത് : പി.പി.ചെറിയാൻ


from mathrubhumi.latestnews.rssfeed https://ift.tt/2PZ9pe3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages