'നഗര മാവോയിസ്റ്റുകളെ' സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ബസ്താര്‍ പാഠം പഠിപ്പിക്കും; ഛത്തീസ്ഗഢില്‍ പ്രചാരണവുമായി മോഡിയെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

'നഗര മാവോയിസ്റ്റുകളെ' സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ബസ്താര്‍ പാഠം പഠിപ്പിക്കും; ഛത്തീസ്ഗഢില്‍ പ്രചാരണവുമായി മോഡിയെത്തി

ജഗ്ദല്‍പുര്‍ (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രചാരണം ആരംഭിച്ചു. കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടാണ് ബി.ജെ.പിക്ക് വേണ്ടി മോഡി വോട്ട് ചോദിക്കുന്നത്. ആദിവാസി കുട്ടികളുടെ ജീവിതം നശിക്കുന്ന 'നഗര മാവോയിസ്റ്റുകളെ' സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ഈ തെരഞ്ഞെടുപ്പില്‍ ബസ്തര്‍ പാഠം പഠിപ്പിക്കുമെന്ന് മോഡി പറഞ്ഞു.

നഗര മാവോയിസ്റ്റുകളുടെ അറസ്റ്റിനെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത് അവരുടെ കാപട്യമാണ്. ഒരു കൈകൊണ്ട് നഗര മാവോയിസ്റ്റുകളെ സംരക്ഷിക്കുകയും മറുവശത്ത് നക്‌സലിസത്തിനെതിരെ തെരഞ്ഞെടുപ്പ് റാലികളില്‍ അപലപിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെ ബസ്തര്‍ നിവാസികള്‍ ഉചിതമായ പാഠം പഠിപ്പിക്കണം. എസി സൗകര്യങ്ങളില്‍ ജീവിക്കുന്നവരാണ് നഗര മാവോയിസ്റ്റുകള്‍. വലിയ കാറുകളില്‍ സഞ്ചരിക്കുന്ന അവരുടെ കുട്ടികള്‍ വിദേശത്താണ് പഠിക്കുന്നത്. എന്നാല്‍ അവര്‍ പാവപ്പെട്ട ആദിവാസി കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു. എന്തിനാണ് ഈ കോണ്‍ഗ്രസ് ഇത്തരം നഗര മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്?-മോഡി ചോദിക്കുന്നു.

നക്‌സല്‍ ബാധിത ബസ്താറിന്റെ വികസനം സാധ്യമാകാതെ പോയതില്‍ വിഷമമുണ്ട്. എന്നാല്‍ അടല്‍ ബിഹാരി വാജ്‌പേയ്ക്ക് ഈ മേഖലയെ കുറിച്ചുണ്ടായിരുന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് തനിക്ക് നിശ്ചയമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഒരു കുടുംബത്തതിന്റെ വികസനത്തിലാണ് ശ്രദ്ധകൊടുത്തിരിക്കുന്നത്. അതിനാല്‍ അവരെ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുകയാണ് വേണ്ടതെന്നും മോഡി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചതിനു പിന്നാലെയാണ് മോഡി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്. മോഡിയുടെ ഭരണം വായ്പ തട്ടിപ്പുകാരായ നിരവ് മോഡിയേയും വിജയ് മല്യയേയും പോലെയുള്ളവരെ സഹായിക്കുന്നതാണെന്ന് രാഹുല്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം നാളെ അവസാനിക്കാനിരിക്കേയാണ് രണ്ട് നേതാക്കളും ചണ്ഡിഗഢില്‍ എത്തുന്നത്.

നവംബര്‍ 12ന് 18 സീറ്റുകളിലേക്കുള്ള പോളിംഗ് ആണ് നടക്കുന്നത്. നക്‌സല്‍ ബാധിത എട്ടു ജില്ലകള്‍ ഉള്‍പ്പെടുന്നതാണിവിടം. ഇവയില്‍ 12 എണ്ണം പട്ടിക വര്‍ഗത്തിനും ഒരെണ്ണം പട്ടി ജാതിക്കും സംവരണം ചെയ്തിരിക്കുന്നതാണ്. 2013ലെ തെരഞ്ഞെടുപ്പില്‍ ഈ 18 സീറ്റുകില്‍ 12 ഇടത്തും ബി.ജെ.പി പരാജയപ്പെട്ടിരുന്നു.

അവശേഷിക്കുന്ന 72 മണ്ഡലങ്ങളില്‍ നവംബര്‍ 20നാണ് പോളിംഗ്. ഡിസംബര്‍ 11ന് ഫലമറിയാം. രണ്ട് ഘട്ടങ്ങളിലുമായി 1,291 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.



from mangalam.com https://ift.tt/2RJS84T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages