പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്കുള്ള യാത്രാമധ്യേ പോലീസ് അറസ്റ്റ് ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കരസബ് ജയിലിലെത്തിച്ചു. ശനിയാഴ്ച രാത്രിയാണ് നിലയ്ക്കലിൽനിന്ന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിലാണ് നിലയ്ക്കൽ സ്പെഷ്യൽ പോലീസ് ഓഫീസർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം രാത്രി 7.30-ന് സുരേന്ദ്രനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റു ചെയ്തത്. സംഘം ചേരൽ, പോലീസിന്റെ കൃത്യനിർഹണം തടസ്സപ്പെടുത്തൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. അജി എരുമേലി, സന്തോഷ് മടുക്കോലി എന്നിവരാണ് സുരേന്ദ്രനൊപ്പം അറസ്റ്റിലായത്. ചിറ്റാർ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പുലർച്ചെ 3.30 ഓടെ വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ വൈദ്യപരിശോധന നടത്തിയ ശേഷം ഏഴുമണിയോടെമജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. ചിറ്റാർ പോലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധവും നടന്നു. നേരം പുലരുന്നതോടെ പ്രതിഷേധം കനക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തി ആറ് മണിയോടെ തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കാൻ തീരുമാനിച്ചത്. കെ.സുരേന്ദ്രനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവർത്തകർ ശനിയാഴ്ച രാത്രി സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തിയ പ്രകടനം സംഘർഷത്തിലാണ് അവസാനിച്ചത്. രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ച സുരേന്ദ്രൻ തന്നെ പോലീസ് മർദിച്ചുവെന്നും മരുന്നു കഴിക്കാൻ അനുവദിച്ചില്ലെന്നും പറഞ്ഞിരുന്നു. വെള്ളം കുടിക്കാൻ അനുവദിച്ചില്ല. ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടി തുടങ്ങിയ പരാതിയും സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുമ്പാകെ പറഞ്ഞു. കൊടുംകുറ്റവാളിയോട് ചെയ്യുന്നത് പോലെയാണ് പോലീസ് പെരുമാറിയതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. Content Highlights:K Surendran remanded for 14 days, Sabarimala Women Entry, Sabarimala protest
from mathrubhumi.latestnews.rssfeed https://ift.tt/2BcLChQ
via
IFTTT
No comments:
Post a Comment