മീടു വെളിപ്പെടുത്തല്‍: ബോളിവുഡ് നടന്‍ അലോക് നാഥിനെതിരെ കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

മീടു വെളിപ്പെടുത്തല്‍: ബോളിവുഡ് നടന്‍ അലോക് നാഥിനെതിരെ കേസെടുത്തു

മുംബൈ: മയക്കുമരുന്ന് നല്‍കി 19 വര്‍ഷം മുന്‍പ് പീഡിപ്പിച്ചുവെന്ന് അടുത്തകാലത്ത് ഒരു നടി നടത്തിയ വെളിപ്പെടുത്തലില്‍ ബോളിവുഡ് നടന്‍ അലോക് നാഥ് കുടുങ്ങി. അലോക് നാഥിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒക്‌ടോബര്‍ 17നാണ് നടി പോലീസിന് പരാതി നല്‍കിയത്. ഒരു മാസം കഴിഞ്ഞാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

ഒക്‌ടോബര്‍ എട്ടിനാണ് അലോക്‌നാഥിനെതിരെ നടി ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. അലോക് നാഥിന്റെ വീട്ടില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ കുടിച്ച പാനീയം തനിക്ക് അസ്വസ്ഥതയുണ്ടാക്കി. ഇതോടെ വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ്കാറില്‍ കയറ്റിയ അലോക് തന്നെ മറ്റൊരിടത്ത് എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു ആരോപണം.

ഫേസ്ബുക്കിലൂടെ അവര്‍ ആരോപണം ഉന്നയിച്ചതോടെ അലോകിന്റെ ഭാര്യ നടിക്കെതിരെ അപകീര്‍ത്തിക്കേസ് നല്‍കി. ഒരാഴ് കഴിഞ്ഞപ്പോള്‍ അലോക്‌നാഥും നടിക്കെതിരെ മാനനഷ്ടക്കേസുമായി വന്നു. ഒരു രൂപ പിഴ ചുമത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേസ് മുംബൈ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി തള്ളിക്കളഞ്ഞിരുന്നു.



from mangalam.com https://ift.tt/2zjuLIQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages