തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ പിന്തുണ. ജലീലിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ആരോപണത്തിൽ വസ്തുതയില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണ്ടെത്തൽ. യോഗ്യതയുള്ളവർ ഇല്ലാതെ വന്നപ്പോൾ നടത്തിയ ഡെപ്യൂട്ടേഷൻ നിയമനത്തിൽ പിശകുകളൊന്നുമില്ല. ജലീലിനെ മാറ്റി നിർത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങളും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും അവഗണിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിയമനത്തിൽ പരാതിയുള്ളവർ കോടതിയിൽ പോകട്ടെ എന്ന സമീപനം സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. യൂത്ത് ലിഗ് ഉന്നയിച്ച ആരോപണത്തിൽ ജലീൽ തന്നെ പല തവണ വാർത്താസമ്മേളനം നടത്തി വിശദീകരിച്ചതിനാൽ പാർട്ടിയുടെ പ്രത്യേക പത്രകുറിപ്പിന്റെ ആവശ്യമില്ലെന്നും യോഗത്തിൽ ധാരണയായി. ജലീലിനെതിരെയുള്ള ബന്ധുനിയമന ആരോപണം ആദ്യമായാണ് സിപിഎം സെക്രട്ടറിയറ്റ് ഇന്ന് പരിഗണിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2RJ2Fxh
via
IFTTT
No comments:
Post a Comment