കടുവയുടെ ആക്രമണത്തിനിരയായി ഒരാള്‍ മരിച്ചു; നാട്ടുകാര്‍ കടുവയെ ട്രാക്ടര്‍ കയറ്റി കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

കടുവയുടെ ആക്രമണത്തിനിരയായി ഒരാള്‍ മരിച്ചു; നാട്ടുകാര്‍ കടുവയെ ട്രാക്ടര്‍ കയറ്റി കൊന്നു

ലഖ്നൗ: കടുവയുടെ ഉപദ്രവത്തിൽ രോഷാകുലരായ ജനക്കൂട്ടം ട്രാക്ടർ കയറ്റി അതിനെ കൊന്നു. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലാണ് വംശനാശഭീഷണി നേരിടുന്ന കടുവയെ ആളുകൾ കൊന്നത്. കടുവയുടെ ആക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗ്രാമവാസി ഞായറാഴ്ച മരിച്ചതിനെ തുടർന്നാണ് ജനങ്ങൾ കടുവയെ ആക്രമിച്ച് കൊന്നത്. പെൺകടുവയാണ് ആക്രമണത്തിനിരയായത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അൻവി എന്ന പെൺകടുവയെ മഹാരാഷ്ട്രയിൽ ഇതേ രീതിയിൽ കൊന്നതിന്റെ പേരിലുള്ള വിവാദത്തിനിടെയാണ് ഈ സംഭവം. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ജീവിവർഗങ്ങളെ കൊല്ലുന്നത് ക്രിമിനൽ കുറ്റമാണ്. 13 പേർ അൻവിയുടെ ആക്രമണത്തിനിരയായി മരിച്ചുവെന്നാണ് നാട്ടുകാർ നൽകുന്ന കണക്ക്. അധികൃതർ വേണ്ട നടപടി കൈക്കൊണ്ടില്ലെന്നാരോപിച്ചാണ് കടുവയെ നാട്ടുകാർ തല്ലിക്കൊന്നത്. എന്നാൽ വനപ്രദേശത്തിനു സമീപത്തെത്തുന്ന ആൾക്കാരെയാണ് കടുവകൾ ആക്രമിക്കുന്നതെന്നാണ് വനംവകുപ്പധികൃതർ പറയുന്നത്. കടുവയെ കൊന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസധികൃതർക്ക് വനംവകുപ്പ് നിർദേശം നൽകി. കടുവ ജനവാസപ്രദേശത്തെത്തി കന്നുകാലികളെ ആക്രമിക്കുന്നത് പതിവാണെന്നാണ് ആളുകൾ പറയുന്നത്. കടുവയുടെ ശല്യത്തെ കുറിച്ച് പലപ്പോഴും പരാതി നൽകിയിട്ടും അധികൃതർ വേണ്ട ശ്രദ്ധ നൽകിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തുടർച്ചയായി കടുവകൾ ജനങ്ങളുടെ ആക്രമണത്തിനിരയാകുന്നതിനെതിരെ പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തി. ചലച്ചിത്രതാരം രൺദീപ് ഹൂഡകൊല്ലപ്പെട്ട കടുവയുടെ ചിത്രമുൾപ്പെടെ ആക്രമണത്തിനെതിരെ ട്വീറ്റ് ചെയ്തു. Another #Tiger #NationalPride mercilessly killed by villagers with a tractor seized from @UpforestUp officials in #Chaltua #Mailani #KishanpurTigerSanctuary #UttarPradesh she injured a man when he ventured into the jungle. We need a special team for ever rising #ManAnimalConflict pic.twitter.com/FwN93fm2Ax — Randeep Hooda (@RandeepHooda) 4 November 2018 മനേകാ ഗാന്ധിയും രാഹുൽഗാന്ധിയും ഇതിനെ മുൻനിർത്തിസർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയിട്ടുണ്ട്. The greatness of a nation can be judged by the way its animals are treated. Mahatma Gandhi#Avni — Rahul Gandhi (@RahulGandhi) 5 November 2018 കടുത്ത വംശനാശഭീഷണി നേരിടുന്ന കടുവകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നതു കൊണ്ടു തന്നെ അതിന്റെ സംരക്ഷണത്തിനായി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2qvpklk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages