പീഡന പരാതി: പി.കെ ശശിയ്ക്ക് സസ്‌പെന്‍ഷന്‍; സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്ക് നീക്കി
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തക നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റു ചെയ്തു. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. സെക്രട്ടേറിയറ്റിന്റെ ശിപാര്‍ശ സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.
[IMG]
ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്നു ; സന്നിധാനത്ത് സ്ഥിതി ശാന്തതയിലായതോടെ ഭക്തരുടെ എണ്ണത്തിലും വര്‍ദ്ധനവ്
ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്ന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്നവസാനിക്കും. അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നീട്ടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ നീട്ടണമെന്നാണ് പോലീസ് ജില്ലാഭരണകൂടത്തിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
[IMG]
കെ.എം ഷാജി നിയമസഭാംഗമല്ലാതായി; അറിയിപ്പ് നിയമസഭാ സെക്രട്ടറിയുടേത്
തിരുവനന്തപുരം: മുസ്ലീം ലീഗ് അംഗം കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദായതായി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. ഈ മാസം 24 മുതല്‍ അംഗത്വം റദ്ദായതായെന്നാണ് അറിയിപ്പില്‍ പറയുന്നത്. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയിന്മേലുള്ള സ്‌റ്റേ നീട്ടാന്‍ സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണിത്.
[IMG]
പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യ വിറങ്ങലിച്ച ആ '26/11' ഇന്ന് :കുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്ക് 35 കോടി ഇനാം പ്രഖ്യാപിച്ച് യുഎസ്
വാഷിങ്ടണ്‍: ഇന്ത്യ വിറങ്ങലിച്ച ദിനം- 2008 26/11. അജ്മല്‍ കസബിന്റെ നേതൃത്വത്തില്‍ കടല്‍ മാര്‍ഗ്ഗം എത്തിയ ഭീകരവാദികള്‍ മുംബൈയ്ക്കു മീതെ വെടിയുതിര്‍ത്ത് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ കറുത്തദിനത്തിന് ഇന്ന് പത്തു വര്‍ഷം തികയുകയാണ്. ആറു യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം നടന്നതിന്റെ തൊട്ടുതലേന്ന് കുറ്റവാളികഴെ കണ്ടെത്തുന്നവര്‍ക്ക് യുഎസ് 35 കോടി ഇനാമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
[IMG]
രാമക്ഷേത്രം ബി.ജെ.പിയുടെ മാത്രം കുത്തകയല്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി
ലഖ്‌നൗ: രാമക്ഷേത്രത്തിനായി സംഘപരിവാര്‍ സംഘടനകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കെ, രാമക്ഷേത്രം ബി.ജെ.പിയുടെ മാത്രം കുത്തകയല്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളും അസാദുദീന്‍ ഒവൈസി, അസം ഖാന്‍ തുടങ്ങിയവരും രംഗത്തിറങ്ങണമെന്ന് ഉമാ ഭാരതി ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/2QikG8E
via IFTTT
No comments:
Post a Comment