തിരുവനന്തപുരം : കേസ് വഴി തിരിച്ചു വിടാനായി പരിക്കേറ്റ സനലിന്റെ വായില്‍ പൊലീസുകാര്‍ മദ്യമൊഴിച്ചു കൊടുത്തുവെന്ന ആരോപണവുമായി സഹോദരി രംഗത്ത്. പോലീസ് സ്‌റ്റേഷനില്‍ അവര്‍ എന്റെ അനിയനെ കൊണ്ടുപോയി വായില്‍ മദ്യമൊഴിച്ചെന്ന് പറയുന്നു. ഒരു തുള്ളി മദ്യം കഴിക്കാത്ത എന്റെ അനിയന്റെ വായില്‍ മദ്യമൊഴിച്ചത് കേസ് വഴിതിരിച്ചു വിടാനാണ്. രണ്ട് പോലീസുകാരെ സസ്‌പെന്റു ചെയ്‌തെന്നറിഞ്ഞു. ഇത് അതില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും വേറെയും ആളുകള്‍ പങ്കെടുത്തിട്ടുണ്ട് എന്നും സഹോദരി ആരോപിക്കുന്നു.
എന്റെ അനിയനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേയ്ക്ക് പോകുന്നതിന് പകരം പോലീസ് സ്‌റ്റേഷനിലേയ്ക്കാണ് കൊണ്ടുപോയത്. ഡ്യൂട്ടിചേഞ്ചിനു വേണ്ടിയാണെന്നാണ് പോലീസുകാര്‍ പറയുന്നത്. അത് ഒരിക്കലും ശരിയല്ല, മനുഷ്യത്വപരമായ നടപടിയല്ല. ഒരു മിനിറ്റെങ്കില്‍ ഒരു മിനിറ്റ് മുന്‍പ് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേനെ.
നമ്മള് ആംബുലന്‍സില്‍ അലാം വെച്ചൊക്കെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതെന്തിനാ? എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനാ. ഇവര് കാണിച്ചത് അനീതിയാണ്, എന്റെ അനിയനോട് കാണിച്ചത് ക്രൂരതയാ. ഇത് രണ്ട് പേരുടെ സസ്‌പെന്‍ഷനിലൊതുക്കിയാല്‍ പോര. എസ്‌ഐയും മുകളിലേയ്ക്കുമുള്ള ഉദ്യോഗസ്ഥരുണ്ട്, അവര്‍ക്കെതിരെയും നടപടിയെടുക്കണം. സനലിന്റെ സഹോദരി പറയുന്നു.
from mangalam.com https://ift.tt/2AUTrsj
via IFTTT
No comments:
Post a Comment