സന്നിധാനത്ത് നിയന്ത്രണങ്ങളില്ലെന്ന് ജില്ലാഭരണകൂടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

സന്നിധാനത്ത് നിയന്ത്രണങ്ങളില്ലെന്ന് ജില്ലാഭരണകൂടം

ശബരിമല: സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കിയതായി അറിയിപ്പ്. തീരുമാനം ദേവസ്വം ബോർഡ് ഉച്ചഭാഷിണിയിലൂടെ തീർഥാടകരെ അറിയിച്ചു. വലിയനടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വിരിവെയ്ക്കാം എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ മരാമത്ത് ഓഫീസിന്റെ താഴെഭാഗത്ത്, ബാരിക്കേഡു വച്ച് തിരിച്ചിരിക്കുന്നിടത്ത് വിരിവെക്കുന്നതിന് തടസ്സമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി. ശരണം വിളിക്കുന്നതിനും നാമജപം നടത്തുന്നതിനും കൂട്ടം ചേരുന്നതിന് വിലക്കില്ല. ജില്ലാ കളക്ടർ നേരിട്ടെത്തിയാണ് നിർദ്ദേശങ്ങൾ നൽകിയത്. സന്നിധാനത്തെ നിയന്ത്രണങ്ങളിലുള്ള ഹൈക്കോടതി നിർദ്ദേശമാണ് ഇപ്പോൾ വിളിച്ചുപറയുന്നത്. അതേസമയം വാവരുനടയിലേതടക്കമുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും നിയമവിരുദ്ധമായി സംഘം ചേരുന്നതിലുള്ള വിലക്ക് തുടരുമെന്നും പോലീസ് അറിയിച്ചു. Content Highlights: Sabarimala Police Regulations, Sabarimala Pilgrimage 2018


from mathrubhumi.latestnews.rssfeed https://ift.tt/2DNDKFg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages