ഇന്ത്യയില്‍ വധശിക്ഷ തുടരാമെന്ന് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 28, 2018

ഇന്ത്യയില്‍ വധശിക്ഷ തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് തുടരാമെന്ന് സുപ്രീംകോടതി. മൂന്നംഗബെഞ്ചില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വിയോജിപ്പോടെ ഭൂരിപക്ഷ വിധിയായി ആണ് വധശിക്ഷ തുടരാമെന്ന സുപ്രീംകോടതി വിധി വന്നിരിക്കുന്നത്.

ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവര്‍ വധശിക്ഷയെ അനുകൂലിച്ചു. വധശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്നുതന്നെ ഒഴിവാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ സമയമായി എന്നായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വിധിന്യായം. വധശിക്ഷയ്ക്ക് സമൂഹത്തിലെ കുറ്റകൃത്യങ്ങളെ കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് 262-ാം ലോ കമ്മിഷന്‍ റിമേ്പപാര്‍ട്ട് വിധി ന്യായം ഉദ്ധരിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.

കീഴക്കോടതി വധശിക്ഷയ്ക്ക് വിധിച്ച ഒരു പ്രതിയുടെ അപ്പീല്‍ അപേക്ഷ പരിഗണിക്കുന്നതിനിടെ ആണ് വിധിന്യായം. അന്വേഷണ ഏജന്‍സികളെ പൊതുജനാഭിപ്രായം സ്വാധീനിക്കാറുണ്ടെന്നും വിചാരണക്കാലത്ത് കോടതികളെ അത് സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും ബെഞ്ചിലെ മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് കുര്യന്‍ ജോസഫ് വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജസ്റ്റിസ് ദീപക് ഗുപ്തയും ഹേമന്ദ് ഗുപ്തയും അദ്ദേഹത്തോട് വിയോജിച്ചു.



from mangalam.com https://ift.tt/2BBOlSf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages