ആ ബ്ലാക്ക് ജീനിയസിന്റെ മറ്റൊരു മുഖം കൂടി വെളിപ്പെടുത്തുന്നു... കുടിവെള്ള കമ്പനിക്ക് അനധികൃതമായി ലൈസന്‍സ് അനുവദിക്കാന്‍ മന്ത്രി ജലീലിന്റെ ഓഫീസ് ഇടപെട്ടു; ശബ്ദരേഖ പുറത്തുവിട്ട് കെ.എം ഹാജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

ആ ബ്ലാക്ക് ജീനിയസിന്റെ മറ്റൊരു മുഖം കൂടി വെളിപ്പെടുത്തുന്നു... കുടിവെള്ള കമ്പനിക്ക് അനധികൃതമായി ലൈസന്‍സ് അനുവദിക്കാന്‍ മന്ത്രി ജലീലിന്റെ ഓഫീസ് ഇടപെട്ടു; ശബ്ദരേഖ പുറത്തുവിട്ട് കെ.എം ഹാജി

കോട്ടയം: മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. എറണാകുളം കീരമ്പാറ പഞ്ചായത്തില്‍ കുടിവെള്ളമൂറ്റുന്നു കമ്പനിക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് ലൈസന്‍സ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടുവെന്നാണ് കെ.എം ഷാജിയുടെ ആരോപണം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോയ് മാത്യൂ നേരിട്ട് വിളിച്ച് പഞ്ചായത്ത് സെക്രട്ടേറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ അടക്കം കെ.എം ഷാജി പുറത്തുവിട്ടിരിക്കുകയാണ്. ആ ബ്ലാക്ക് ജീനിയസിന്റെ മറ്റൊരു മുഖം കൂടി വെളിപ്പെടുത്തുന്നുവെന്ന ആമുഖത്തോടെയാണ് ഷാജി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തനിക്കെതിരെ കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടുപോകുമെന്നും എന്തൊക്കെ പ്രതിബന്ധങ്ങള്‍ വന്നാലും വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ പോരാടുമെന്നും ഷാജി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടുപോകും.
എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നാലും, വർഗ്ഗീയതക്കും അഴിമതിക്കുമെതിരായ പോരാട്ടം തുടരും.

ആ ബ്ലാക്ക് ജീനിയസിന്റെ മറ്റൊരു മുഖംമൂടി കൂടി വെളിപ്പെടുത്തുകയാണ്.
സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖയാണിത്. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു.
കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കും.



from mangalam.com https://ift.tt/2QvtRiZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages