കോഴിക്കോട് മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം: നാലുപേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

കോഴിക്കോട് മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം: നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കോഴിക്കോട് പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുൻപിൽ നിന്നാണ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പത്രപ്രവർത്തക യൂണിയന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. മാവൂർ റോഡിൽവെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് പ്രവർത്തകർ കൊടികളുമായി എത്തുകയായിരുന്നു. പോലീസ് ഒരുക്കിയ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ മറികടന്നായിരുന്നു പ്രതിഷേധം. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാവൂർ റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലും കരിങ്കൊടിയുമായി ഏതാനും പേർ എത്തിയിരുന്നു. എന്നാൽ പോലീസ് ഇടപെട്ടതിനാൽ പ്രതിഷേധം നടത്താനായില്ല. മുഖ്യമന്ത്രിയുടെ പരിപാടിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ വലിയ സുരക്ഷാ ക്രമീകരണമായിരുന്നു പോലീസ് ഏർപ്പെടുത്തിയിരുന്നത്. Content Highlights:sabarimala Protest, Pinarayi Vijayan, Sabarimala issue, Sabarimala Women Entry


from mathrubhumi.latestnews.rssfeed https://ift.tt/2A3mFn3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages