കൊൽക്കത്ത: രണ്ട് ഇൻഡിഗോ വിമാനങ്ങൾ നേർക്കുനേർ. എയർട്രാഫിക് കൺട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടൽമൂലം വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകിട്ട് ഇന്ത്യ-ബംഗ്ലാദേശ് വ്യോമാതിർത്തിയിലായിരുന്നു സംഭവം. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചെന്നൈയിൽനിന്ന് ഗുവഹാട്ടിയിലേക്ക് പോയ വിമാനവും, അവിടെനിന്ന് കൊൽക്കത്തയിലേക്ക് പറന്ന വിമാനവുമാണ് വ്യോമപാതയിൽ നേർക്കുനേർ വന്നത്. രണ്ട് ഇൻഡിഗോ വിമാനങ്ങളും ഒരേ ഉയരത്തിൽ പറന്നതോടെ അപകടം മുന്നിൽക്കണ്ടു. എന്നാൽ കൊൽക്കത്ത എയർട്രാഫിക് കൺട്രോളിന്റെ സമയോചിതമായ ഇടപെടലും ഗുവഹാട്ടി വിമാനത്തിലെ പൈലറ്റിന്റെ ആത്മധൈര്യവും വൻ അപകടം ഒഴിവാക്കി. സംഭവസമയം ഗുവഹാട്ടി വിമാനം 35000 അടി ഉയരത്തിലാണ് സഞ്ചരിച്ചിരുന്നത്. കൊൽക്കത്ത വിമാനം 36000 അടി ഉയരത്തിലും. എന്നാൽ ബംഗ്ലാദേശ് എയർട്രാഫിക് കൺട്രോളിൽനിന്ന് കൊൽക്കത്ത വിമാനത്തിന് താഴ്ന്നുപറക്കാൻ നിർദേശം ലഭിച്ചു. തുടർന്ന് കൊൽക്കത്ത വിമാനം 35000 അടിയിലേക്ക് താഴ്ന്നുപറന്നു. ഇതോടെയാണ് ഇരുവിമാനങ്ങളും നേർക്കുനേർ വന്നത്. എന്നാൽ അപകടം മണത്ത കൊൽക്കത്ത എയർട്രാഫിക് കൺട്രോൾ ഗുവഹാട്ടി വിമാനത്തിന് വ്യക്തമായ നിർദേശം നൽകുകയും പൈലറ്റ് വിമാനം വലത്തോട്ട് മാറ്റി താഴ്ന്നു പറക്കുകയുമായിരുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നായിരുന്നു ഇൻഡിഗോയുടെ പ്രതികരണമെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2RoxCXw
via
IFTTT
No comments:
Post a Comment