വനിതാ കോണ്‍സ്റ്റബിളിനെ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി; ക്രൈംബ്രാഞ്ച് എസ്.ഐയ്‌ക്കെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

വനിതാ കോണ്‍സ്റ്റബിളിനെ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി; ക്രൈംബ്രാഞ്ച് എസ്.ഐയ്‌ക്കെതിരെ കേസ്

മുംബൈ:വനിതാ കോൺസ്റ്റബിളിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നവി മുംബൈയിലെ ക്രൈംബ്രാഞ്ച് എസ്ഐയ്ക്കെതിരെ കേസ്. 31കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐ അമിത് ഷെലാറിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശീതള പാനീയത്തിൽ മയക്കുമരുന്നു കലർത്തി നൽകിയ ശേഷം സഹപ്രവർത്തകയായ വനിതാ പോലീസ് കോൺസ്റ്റബിളിനെ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ വർഷം മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം. ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച എസ്ഐ ഇത് പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കോൺസ്റ്റബിൾ പരാതിയിൽ പറയുന്നു. സിബിടി, പൻവേൽ, കമോത്ത്, കർഗാർ തുടങ്ങി സ്ഥലങ്ങളിൽവെച്ച് നിരവധി തവണ പീഡിപ്പിച്ചതായും പരാതിക്കാരി പറയുന്നു. പരാതിക്കാരിയും എസ്ഐയും 2010 മുതൽ ഒരേ സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്. ഭർത്താവിനൊപ്പം നേരിട്ടെത്തിയാണ് ഇവർ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് എസ്ഐയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. Content Highlight:Woman constable drugged, raped by sub inspector


from mathrubhumi.latestnews.rssfeed https://ift.tt/2Bewa4x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages