'മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ല; മന്ത്രിയെ കൂടെയുള്ളവർ വിളിച്ചു വരുത്തിയത്' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

'മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ല; മന്ത്രിയെ കൂടെയുള്ളവർ വിളിച്ചു വരുത്തിയത്'

പമ്പ: കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന്റെ വാഹനം പുലർച്ചെ ഒന്നരയ്ക്ക് പോലീസ് തടഞ്ഞുവെന്ന വാർത്ത തെറ്റാണെന്ന പോലീസ് വിശദീകരണം. മന്ത്രിയുടെവാഹനമല്ല പോലീസ് തടഞ്ഞത്. വാഹന വ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനമാണ് പ്രക്ഷോഭകാരികൾ ഉണ്ടെന്ന സംശയത്തെത്തുടർന്ന് തടഞ്ഞത്.മൂന്ന് വാഹനങ്ങളാണ് മന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. ഇതിൽ അവസാന വാഹനം വൈകിയാണ് എത്തിയത്. അതിനാലാണ് സംശയത്തെത്തുടർന്ന് ആ വാഹനം തടഞ്ഞത്.വാഹനം തടഞ്ഞപ്പോൾഅതിലുണ്ടായിരുന്നവർ വിളിച്ചതനുസരിച്ച്കടന്നു പോയ മന്ത്രി തിരിച്ച് എത്തുകയായിരുന്നുവെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. ആദ്യ വാഹനത്തിലാണ് മന്ത്രി ഉണ്ടായിരുന്നതെന്നും ആ വാഹനത്തിന് പോലീസ് എസ്കോർട്ട് ഉണ്ടായിരുന്നുവെന്നും എസ്.പി അറിയിച്ചു. മന്ത്രിക്ക് മാപ്പ് എഴുതി നൽകിയെന്ന വാർത്ത തെറ്റാണെന്നും കോട്ടയം എസ്.പി ഹരിശങ്കർ അറിയിച്ചു. ചെക്ക് റിപ്പോർട്ടാണ്മന്ത്രിക്ക് നൽകിയതെന്നും മാപ്പുപേക്ഷ അല്ലെന്നും എസ്.പി അറിയിച്ചു. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പുലർച്ചെ പോലീസ് തടഞ്ഞു നിർത്തിയെന്നും അബദ്ധം മനസ്സിലാക്കി മാപ്പെഴുതിക്കൊടുത്തെന്നുമുള്ള വാർത്തകൾ വന്നതിനെത്തുടർന്നാണ് പോലീസ് വിശദീകരണം നൽകിയത്. content highlights:Police block union minister's vehicle, pon radhakrishnan


from mathrubhumi.latestnews.rssfeed https://ift.tt/2DCCmVI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages