റഫാലില്‍ തുറന്ന സംവാദത്തിന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

റഫാലില്‍ തുറന്ന സംവാദത്തിന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

അംബികാപുർ: റഫാൽ വിമാനക്കരാർ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനം ശക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാട് സംബന്ധിച്ച വിശദാംശങ്ങളിൻമേൽ തുറന്ന സംവാദത്തിന് മോദിയെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. ഇടപാട് സംബന്ധിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മോദിക്ക് കഴിയില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. റഫാൽ വിഷയത്തിൽ താനുമായി 15 മിനിറ്റ് സംവാദത്തിന് മോദിയെ വെല്ലുവിളിക്കുകയാണ്. അതിനായിഏതിടത്തും ഏതു സമയത്തും എത്താൻ തയ്യാറാണ്. അനിൽ അംബാനിയെയും എച്ച്എഎലിനെയും കുറിച്ചും ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ചും സംസാരിക്കാൻ അദ്ദേഹം തയ്യാറാവണം. ഇടപാടിൽ നടപടിക്രമങ്ങൾ പാലിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. രാത്രി രണ്ടു മണിക്കാണ് സിബിഐ ഡയറക്ടറെ മാറ്റിയത്. ഇത്തരം കാര്യങ്ങളിൽ മറുപടി പറയാൻ മോദിക്ക് സാധിക്കില്ല- രാഹുൽ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുൽ മോദിയെ വെല്ലുവിളിച്ചത്. 15 വർഷമായി ഛത്തീസ്ഗഡ് ഭരിക്കുന്ന ബിജെപി സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സർക്കാർ ഒഴിവുകൾ പൂർണമായും നികത്തും. ജോലി പുറംകരാർ നൽകുന്നത് നിർത്തലാക്കും. അധികാരത്തിലെത്തിയാൽ കർഷകരുടെ കടം എഴുതിത്തള്ളുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. Content Highlights:Rahul Gandhi challenges Narendra Modi, Rafale scam


from mathrubhumi.latestnews.rssfeed https://ift.tt/2qTIwJA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages