കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ

കൊച്ചി: കെ.എം ഷാജി എം.എൽ.എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ഷാജിയുടെ ഹർജി പരിഗണിച്ചാണ് കർശന ഉപാധികളോടെ രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള സാവകാശം നൽകുന്നതിനാണിത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിർസ്ഥാനാർഥി എം.വി നികേഷ് കുമാർ നൽകിയ ഹർജിയിലാണ് ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിധി ജസ്റ്റിസ് പി.ഡി രാജൻ പുറപ്പെടുവിച്ചത്. ആറുവർഷത്തേക്കാണ് അയോഗ്യത കൽപ്പിച്ചിട്ടുള്ളത്. മുസ്ലിം ലീഗ് സ്ഥാനാർഥിയായിരുന്ന ഷാജി വോട്ടു നേടാൻ വർഗീയ പ്രചരണം നടത്തിയെന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി ആയിരുന്ന നികേഷ് കുമാർ ഹർജിയിൽ ആരോപിച്ചിരുന്നത്. ഷാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു നികേഷ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. പകരം തിരഞ്ഞെടുപ്പ് നടത്താൻ നിർദ്ദേശിച്ചു. അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ ലഭിച്ചത് സ്വാഭാവിക നടപടിയാണെന്ന് എം വി നികേഷ് കുമാർ പ്രതികരിച്ചു. content highlights:high court stays k m shajis disqualification


from mathrubhumi.latestnews.rssfeed https://ift.tt/2RL7LZY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages