ആര്‍എസ്എസിനും ബിജെപിക്കും അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കിയത്‌ സര്‍ക്കാര്‍- ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

ആര്‍എസ്എസിനും ബിജെപിക്കും അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കിയത്‌ സര്‍ക്കാര്‍- ചെന്നിത്തല

കൊച്ചി: ശബരിമലയിൽ ആർഎസ്എസിനും ബിജെപിക്കും അഴിഞ്ഞാടാൻ അവസരമൊക്കിയത് സംസ്ഥാന സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധിക്ക് ശേഷം നടതുറക്കുമ്പോൾ നിയന്ത്രണം പൂർണ്ണമായും ആർഎസ്എസിന് കൈയിലായിരുന്നുവെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. വിവേകപൂർവ്വവും പക്വവുമായി പ്രവർത്തിക്കാൻ സർക്കാറിന് ലഭിച്ച അവസരമാണ് കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതിയുടെ തീരുമാനം. സർക്കാർ പിടിവാശി ഉപേക്ഷിക്കണം. വിഷയം ഇത്ര വഷളക്കിയത് സർക്കാരാണ്. ധൃതിപിടിച്ച് വിധി നടപ്പാക്കാൻ എന്തിനാണ് തുനിഞ്ഞത്. വിധി വന്ന സമയത്ത് എന്തുക്കൊണ്ട് സർവ്വ കക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാറായില്ല. ഞങ്ങൾ ആവർത്തിച്ച് ഇക്കാര്യം ആവശ്യപ്പെട്ടതാണ്. സർക്കാരിന് ഇക്കാര്യത്തിൽ ധാർഷ്ട്യമാണുണ്ടായിരുന്നത്. ഇപ്പോൾ യോഗം വിളിച്ചത് നല്ല കാര്യമാണ്. യുഡിഎഫ് നാളത്തെ സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രീയ താത്പര്യത്തിനപ്പുറം മുഖ്യമന്ത്രി ജനങ്ങളുടെ താത്പര്യംകൂടി പരിഗണിക്കണം. വിധി സ്റ്റേ ചെയ്തില്ലെന്ന സാങ്കേതികത്വത്തിൽ തൂങ്ങി സർക്കാർ നാടിന്റെ വിശാല താത്പര്യം പരിഗണിക്കാതെ മുന്നോട്ട് പോകരുതെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2QNKhTK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages