തിരുവനന്തപുരം: പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയടിത്തിനെതിരെ സംഘപരിവാര്‍ കൊലവിളി. സുനില്‍ പി. ഇളയിടത്തിനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊല്ലണമെന്ന് ഫെയ്‌സ്ബുക്കില്‍ ആഹ്വാനം. ഫെയ്‌സ്ബുക്കില്‍ സംഘപരിവാര്‍ അനുകൂല പ്രചരണം നടത്തുന്ന അടൂര്‍ സ്വദേശിയായ ശ്രീവിഷ്ണു എന്നയാളാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.
സുദര്‍ശനം എന്ന സംഘപരിവാര്‍ അനുകൂല ഫെയ്‌സ്ബുക്ക് പേജില്‍ സുനില്‍ പി. ഇളയിടത്തിനെതിരെ പ്രസിദ്ധീകരിച്ച പോസ്റ്റ് ഷെയര്‍ ചെയ്തതിന് ശേഷമാണ് ഇയാളുടെ ഭീഷണി. നുണകള്‍ ആവര്‍ത്തിക്കുന്ന സുനില്‍ പി. ഇളയിടം ഭൂമിക്ക് ഭാരമാണെന്നും ഇയാള്‍ കമന്റില്‍ എഴുതിയിട്ടുണ്ട്.
ശബരിമല വിഷയത്തിലടക്കം സംഘപരിവാറിനെതിരെ നിരന്തരം പ്രഭാഷണം നടത്തുന്നയാളാണ് സുനില്‍ പി. ഇളയിടം. ഇതാണ് അദ്ദേഹത്തിനെതിരായ പ്രകോപനത്തിന്റെ കാരണം.
from mangalam.com https://ift.tt/2DfKXxq
via IFTTT
No comments:
Post a Comment