ശബരിമലയില്‍ കാര്യങ്ങള്‍ പോലീസിന്റെ നിയന്ത്രണത്തില്‍: മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

ശബരിമലയില്‍ കാര്യങ്ങള്‍ പോലീസിന്റെ നിയന്ത്രണത്തില്‍: മുഖ്യമന്ത്രി

കോഴിക്കോട് : ശബരിമലയില്‍ ക്രമസമാധാന പാലനം പോലിസിന്റെ നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്യങ്ങള്‍ പോലീസ് തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് പോലീസ് മൈക്കുപയോഗിച്ച് പ്രതിഷേധക്കാരോട് സംസാരിച്ചിനെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്നു സ്ത്രീകള്‍ സന്നിധാനത്തു ദര്‍ശനത്തിന് എത്തിയപ്പോള്‍ ഉണ്ടായ പ്രതിഷേധം ശമിപ്പിക്കുന്നതിനാണ് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പോലീസ് മൈക്രോഫോണ്‍ ഉപയോഗിച്ച് പ്രതിഷേധക്കാരോട് സംസാരിച്ചത്. ശാന്തമായി നലനില്‍ക്കേണ്ട പ്രദേശമാണ് ശബരിമല. അതിന് എന്തെങ്കിലും തടസമുണ്ടായാല്‍ അത് ഒഴിവാക്കാന്‍ മാത്രമെ പോലീസ് ശ്രമിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കത്തിനിടയില്‍ ഡി.വൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ട യുവാവ് വാഹനമിടിച്ച് മരിച്ചത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. ഗൗരവമേറിയ സംഭവമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്.ഡി വൈ എസ് പി ഉള്‍പ്പെട്ട കേസ് ആയതിനാല്‍ എ എസ് പിയുടെ നേതൃത്വത്തില്‍ അന്യേഷണം നടത്തുമെന്നും ഡി.വൈ.എസ്.പി.യെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



from mangalam.com https://ift.tt/2QlvaRt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages