കര്‍ണാടകയില്‍ അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് മന്ദഗതിയില്‍ പുരോഗമിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

കര്‍ണാടകയില്‍ അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് മന്ദഗതിയില്‍ പുരോഗമിക്കുന്നു

ബംഗലൂരുക കര്‍ണാടകയില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുന്നു. ഏതാനും ബൂത്തുകളില്‍ മികച്ച പോളിംഗ് നടക്കുന്നുണ്ടെങ്കിലും ഒട്ടുമിക്ക ബൂത്തുകളിലും രാവിലെ മുതല്‍ കാര്യമായി ആളുകള്‍ എത്തുന്നില്ല. രാവിലെ ഒമ്പതുമണിവരെയുള്ള കണക്ക് പ്രകാരം ആറു ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്തിരിക്കുന്നത്.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് പോളിംഗ്. 54,54,275 പേര്‍ക്കാണ് വോട്ടവകാശം. 6,450 ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 31 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഭരണകക്ഷികളായ ജെഡിഎസും കോണ്‍ഗ്രസും ഒരുമിച്ചാണ് ബി.ജെ.പിയെ നേരിടുന്നത്. നവംബര്‍ ആറിന് ഫലമറിയാം.

രാവിലെ 11 മണിവരെയുള്ള കണക്കുപ്രകാരം ലോക്‌സഭാ സീറ്റുകളായ ഷിമോഗ- 17.37%, ബെല്ലാരി-24.58%, മാണ്ഡ്യ-13.36%, നിയമസഭാ സീറ്റുകളായ രാമനഗരം-21.51%, ജംകാന്തി-22.3% എന്നിങ്ങളെയാണ് പോളിംഗ് നില.

അതിനിടെ, രാവിലെ പോളിംഗ് ആരംഭിക്കുന്നതിനു മുന്‍പ് രാമനഗരം മണ്ഡലത്തിലെ മോട്ടേദോദ്ദിയിലെ ബൂത്തില്‍ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഏപാമ്പിനെ ബൂത്തില്‍ നിന്ന് പുറത്തിറക്കുന്നത് വരെ പോളിംഗ് നിര്‍ത്തിവച്ചു.

മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി രാമനഗര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. ഇവിടെ ബി.ജെ.പിയിലെ എല്‍.ചന്ദ്രശേഖര്‍ പത്രിക പിന്‍വലിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ വിഷയം സുനിശ്ചിതമാണെന്ന പ്രതീക്ഷയുണ്ട്. ഷിമോഗ ലോക്‌സഭാ സീറ്റില്‍ ജെഡിഎസിന്റെ മധു ബംഗാരപ്പയാണ് മത്സരിക്കുന്നത്. ജംകാന്തിയില്‍ കോണ്‍ഗ്രസിലെ ആനന്ദ് ന്യാമഗൗഡ മത്സരിക്കുന്നു.



from mangalam.com https://ift.tt/2Rv12TO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages