സ്വന്തം ചിത്രങ്ങള്‍ ഉള്ള ഫ്‌ളക്‌സുകള്‍ വഴിയരികില്‍ വയ്ക്കരുതെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം; പാതയോരത്ത് ഫ്‌ളക്‌സ് സ്ഥാപിക്കുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

സ്വന്തം ചിത്രങ്ങള്‍ ഉള്ള ഫ്‌ളക്‌സുകള്‍ വഴിയരികില്‍ വയ്ക്കരുതെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം; പാതയോരത്ത് ഫ്‌ളക്‌സ് സ്ഥാപിക്കുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പാതയോരത്ത് ഫ്‌ളക്‌സുകള്‍ മാറ്റാത്തതില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അനധീകൃത ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകണമെന്ന് കോടതി പറഞ്ഞു. സുപ്രീം കോടതി നടപ്പാക്കാനുള്ള വ്യഗ്രത ഹൈക്കോടതി വിധി നടപ്പിലാക്കുവാനില്ലെ എന്നും കോടതി ചോദിച്ചു.

ഭരണകക്ഷിയിലെ പാര്‍ട്ടികള്‍ വരെ നിര്‍ബാധം ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിയമലംഘനം വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്വന്തം ചിത്രങ്ങള്‍ ഉള്ള ഫ്‌ളക്‌സുകള്‍ വഴിയരികില്‍ അനധീകൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇതിന് പുറമെ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും വിഷയത്തില്‍ കക്ഷിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2RQp2kt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages