ജെയ്പൂര്‍: കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുംബൈ ഭീകരാമ്രണം നടക്കുമ്പോള്‍ അധികാരത്തിലിരുന്നവരാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അന്ന് തീവ്രവാദി ആക്രമണത്തെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്യന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിച്ചു. ജവാന്‍മാര്‍ മിഷന് പോകുമ്പോള്‍ ക്യാമറ കയ്യിലേന്തിയാണോ പോകുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു. യു.പി.എ ഭരണകാലത്ത് നിരന്തരം തീവ്രവാദി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കിയതോടെ തീവ്രവാദി ആക്രമണങ്ങള്‍ കുറഞ്ഞുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡിസംബര്‍ 7ന് രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിരവധി തിരഞ്ഞെടുപ്പ് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. തന്റെ ജാതിയുടെ പേരിലും പിതാവിന്റെ പേരിലും വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിക്കാനും പ്രധാനമന്ത്രി മറന്നില്ല.
from mangalam.com https://ift.tt/2DLGOSl
via IFTTT
No comments:
Post a Comment