നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ചു - രഘുറാം രാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ചു - രഘുറാം രാജന്‍

വാഷിങ്ടൺ: നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ കഴിഞ്ഞ രണ്ടു വർഷത്തെ സാമ്പത്തിക വളർച്ചയെ പിന്നോട്ടു വലിച്ചെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലെ ഏഴ് ശതമാനം വളർച്ചാ നിരക്ക് അപര്യാപ്തമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. 2012 മുതൽ 2016 വരെ നിരോധനവും ജിഎസ്ടിയും നടപ്പാക്കുന്നതിന് മുൻപ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച മികച്ച രീതിയിലായിരുന്നുവെന്ന് രഘുറാം രാജൻ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ബെർക്ലിയിൽ കാലിഫോർണിയ സർവകലാശാല പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സമ്പദ്വ്യവസ്ഥ വളരെവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സമയത്താണ് നോട്ട് നിരോധനവും ജിഎസ്ടിയും തുടർച്ചയായി ഇന്ത്യയുടെ വളർച്ചയ്ക്ക് ആഘാതമേൽപ്പിച്ചത്. 2017ൽ ആഗോള സമ്പദ്വ്യവസ്ഥ കൂടുതൽ വളർന്നപ്പോൾ ഇന്ത്യ കൂടുതൽ താഴേക്ക് പോകുകയും ചെയ്തു. തളർച്ചയിൽനിന്ന് വളർച്ചയിലേക്ക് മാറുമ്പോഴേക്കും കുതിച്ചുയരുന്ന എണ്ണവില മറ്റൊരു പ്രശ്നമായി വന്നിരിക്കുകയാണ്. ആവശ്യമായ ഇന്ധനം ഇറക്കുമതി ചെയ്യാൻ ഇന്ത്യ ഓരോവർഷവും ചെലവഴിക്കുന്നത് ഭീമമായ തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2zLgdkn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages