സാവോപോളോ: ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രമുഖ ബ്രസീലിയന്‍ ക്‌ളബ്ബ് സാവോപോളോയുടെ താരമായ ഫുട്‌ബോളറെ 38 കാരന്‍ കൊലപ്പെടുത്തി. ദാനിയേല്‍ കൊറേയ്‌റോ ഫ്രെയിറ്റാസ് എന്ന കളിക്കാരനാണ് കൊല്ലപ്പെട്ടത്.
ലൈംഗികാവയവം മുറിച്ചെടുക്കുകയും കഴുത്തറുക്കുകയും ചെയ്ത നിലയില്‍ ഒക്‌ടോബര്‍ 28 ന് ബ്രസീലിലെ തെക്കുകിഴക്കന്‍ ഭാഗമായ പരാനയിലെ സാവോ ജോസ് ഡോസ് പിന്‍ഹെയ്‌സ് നഗരത്തില്‍ നിന്നും ദാനിയേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എഡിസണ്‍ ബ്രിട്ടസ് ജൂനിയര്‍ എന്നയാളാണ് പിടിയിലായത്. ദാനിയേല്‍ തന്റെ ഭാര്യയെ ഉപദ്രവിച്ചു എന്നാണ് ഇയാള്‍ പറയുന്നത്.
ദാനിയേലിന്റെ മൃതദേഹത്തില്‍ നിന്നും ലൈംഗികാവയവം നീക്കം ചെയ്ത നിലയില്‍ ആയിരുന്നു. കഴുത്തിലും ആഴത്തില്‍ മുറിവേറ്റിരുന്നു. സാവോപോളോ ബ്രസീലിയന്‍ സീരി ബി ക്‌ളബ്ബായ സാവോ ബെന്റേയ്ക്ക് വായ്പ നല്‍കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ബിസിനസുകാരന്‍ എഡിസന്റെ ഭാര്യയുമായി കിടക്കുന്ന ചിത്രം ദാനിയേല്‍ തന്നെ പുറത്തു വിട്ടിരുന്നു. 24 കാരന്‍ താരം തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത് കയ്യോടെ പിടികൂടിയെന്നും അപ്പോഴത്തെ ഭ്രാന്തിന് ചെയ്തു പോയതാണ് എന്നുമാണ് കൊലപാതകക്കുറ്റം ഏറ്റുപറഞ്ഞിരിക്കുന്ന എഡിസണ്‍ നല്‍കിയിരിക്കുന്ന മൊഴി.
ദാനിയേലിനെ എഡിസണ്‍ മകള്‍ അല്ലാനയുടെ 18 ാമത്തെ ജന്മദിനാഘോഷത്തിനായി ക്ഷണിച്ചിരുന്നു. നൈറ്റ് ക്‌ളബ്ബില്‍ തുടങ്ങിയ ആഘോഷം പിന്നേറ്റ് ഇവരുടെ കുടുംബവീട്ടില്‍ പുലര്‍ച്ചെ വരെ നീണ്ടിരുന്നു. അല്ലാനയുടെ മാതാവ് ക്രിസ്റ്റാനയ്‌ക്കൊപ്പം താരം കിടക്കുന്ന ചിത്രം പുറത്തു വന്നിട്ടുണ്ട്. അല്ലാന ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടു മുമ്പ് ദാനിയേല്‍ കൂട്ടുകാര്‍ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശവും പിടിച്ചെടുത്തിട്ടുണ്ട്.
ദാനിയേലിനെ കുടുംബവീട്ടിലിട്ടു തല്ലിക്കൊന്ന ശേഷം മൃതദേഹം വാഹനത്തില്‍ കയറ്റി കുട്ടിക്കാട്ടില്‍ കൊണ്ടിടുകയായിരുന്നിരിക്കാം എന്നാണ് പോലീസ് പറയുന്നത്. ഒരു പക്ഷേ ലൈംഗികാവയവം വെട്ടിമാറ്റിയതാകാം മരണകാരണമെന്നും പോലീസ് സംശയിക്കുന്നു. അതേസമയം പ്രതിയുടെ മാതാവുമായി ഇയാള്‍ ഏതെങ്കിലും വിധത്തിലുള്ള ലൈംഗികതയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമല്ല. ഭാര്യയുടെ കിടക്കയില്‍ നിന്നും ഇയാളെ വലിച്ചിറക്കി മര്‍ദ്ദിച്ചെന്നാണ് എഡിസണ്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. തങ്ങളുടെ കിടപ്പുമുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ അതിന്റെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നെന്നും അകത്ത് അലര്‍ച്ചയും മറ്റും കേട്ടെന്നും ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ തുടങ്ങുകയായിരുന്ന ദാനിയേലിനെ വലിച്ചു താഴെയിട്ടെന്നും അടിച്ചെന്നുമാണ് പറയുന്നത്.
അടിക്കുന്നതിനിടയില്‍ ദാനിയേല്‍ കണ്ണടച്ചു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന ചെറിയ കത്തി എടുത്തുകൊണ്ടു വന്നു എല്ലാം ചെയ്തു. സംഭവത്തില്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന് കുറ്റത്തിന് ബിസിനസുകാരന്റെ ഭാര്യയേയും മകളെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്്. ഫുട്‌ബോളറെ മര്‍ദ്ദിക്കാന്‍ മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
from mangalam.com https://ift.tt/2F4ZRJh
via IFTTT
No comments:
Post a Comment