ഭോപ്പാല്‍: തങ്ങളെ അധികാരത്തില്‍ എത്തിച്ചാല്‍ ആര്‍എസ്എസിന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിന്നും ശാഖ അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ആര്‍എസ്എസ് ആസ്ഥാനം ഉള്‍ക്കൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 112 പേജുകളുള്ള വചന്‍ പത്ര എന്ന പേരുള്ള പ്രകടന പത്രികയിലാണ് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്നും ആര്‍എസ്എസ് ശാഖ അവസാനിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.
മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥ്, തിരഞ്ഞെടുപ്പ് പ്രചാരകന്‍ ജ്യോതിരാദിത്യസിന്ധ്യ, മുന്‍മുഖ്യമന്ത്രി ദിഗ്വിജയ്‌സിങ്ങ് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
[IMG]
അതേസമയം, മൃദു ഹിന്ദുത്വ നിലപാടും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ശ്രീരാമനെക്കുറിച്ചും, നര്‍മ്മദ നദിയെക്കുറിച്ചും ഗോമൂത്രത്തെക്കുറിച്ചും പഠിക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു. ഇതിന് പുറമെ, ആധ്യാത്മീക വകുപ്പിന്റെ ഭാഗമായി സംസ്‌കൃത ഭാഷയുടെ പ്രചാരത്തിനുവേണ്ടിയും ശ്രീരാമന്റെ വനവാസക്കാലത്തെക്കുറിച്ചുള്ള പഠനത്തിനും പശുക്കളുടെ സംരക്ഷണത്തിനായി ഗോശാലകള്‍ നിര്‍മ്മിക്കുനമ്‌നതിനെക്കുറിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ ചാണകവും ഗോമൂത്രവും ഉല്‍പാദിപ്പിക്കാനും പദ്ധതിയുണ്ട്.
from mangalam.com https://ift.tt/2T4dIm3
via IFTTT
No comments:
Post a Comment